Latest NewsInternational

ന്യൂസിലന്‍ഡ് പാര്‍ലമെന്റില്‍ സംസ്‌കൃതത്തില്‍ സത്യപ്രതിജ്ഞ ചൊല്ലി ഇന്ത്യന്‍ വംശജന്‍

ഹാമില്‍ട്ടണ്‍ വെസ്റ്റില്‍ നിന്ന് ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായാണ് ഗൗരവ് ശര്‍മ വിജയിച്ചത്

വെല്ലിങ്ടണ്‍ : ചരിത്രപരമായ ഒരു സത്യപ്രതിജ്ഞ ചടങ്ങായിരുന്നു ന്യൂസിലന്‍ഡ് പാര്‍ലമെന്റില്‍ ബുധനാഴ്ച നടന്നത്. ഇന്ത്യന്‍ വംശജനായ ഡോ. ഗൗരവ് ശര്‍മ സംസ്‌കൃതത്തിലാണ് ന്യൂസിലന്‍ഡ് പാര്‍ലമെന്റില്‍ സത്യപ്രതിജ്ഞ ചൊല്ലിയത്. ഹാമില്‍ട്ടണ്‍ വെസ്റ്റില്‍ നിന്ന് ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായാണ് ഹിമാചല്‍ പ്രദേശിലെ ഹമിര്‍പുരില്‍ വേരുകളുള്ള ഗൗരവ് ശര്‍മ വിജയിച്ചത്.

1996 മുതല്‍ ന്യൂസിലന്‍ഡില്‍ താമസമാക്കിയതാണ് ഗൗരവിന്റെ കുടുംബം. ഹാമില്‍ട്ടണ്‍ വെസ്റ്റില്‍ നാഷണല്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ടിം മകിന്‍ഡോയെ 4368
വോട്ടുകള്‍ക്കാണ് ഗൗരവ് പരാജയപ്പെടുത്തിയത്. ന്യൂസിലന്‍ഡ് പാര്‍ലമെന്റിലേക്ക് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട, ഏറ്റവും പ്രായം കുറഞ്ഞ അംഗം കൂടിയാണ് ഗൗരവ് ശര്‍മ. ഇദ്ദേഹം ആദ്യം ന്യൂസിലന്‍ഡിലെ പ്രാദേശിക ഭാഷയായ മാവോരിയിലും പിന്നീട് ക്ലാസിക്കല്‍ ഭാഷയായ സംസ്‌കൃതത്തിലും സത്യപ്രതിജ്ഞ ചൊല്ലുകയായിരുന്നു.

എന്തുകൊണ്ടാണ് ഇന്ത്യയിലെ ഔദ്യോഗിക ഭാഷയായ ഹിന്ദിയില്‍ പ്രതിജ്ഞ ചൊല്ലിയില്ല എന്ന ചോദ്യത്തിന് ഗൗരവിന്റെ ഉത്തരം ഇങ്ങനെയായിരുന്നു. ‘അതിനെക്കുറിച്ച് ചിന്തിച്ചിരുന്നു, ഒപ്പം എന്റെ പ്രാഥമിക ഭാഷയായ പഹാരിയെക്കുറിച്ചും പഞ്ചാബിയെക്കുറിച്ചും ആലോചിച്ചു. എല്ലാവരേയും സന്തോഷിപ്പിക്കുക എന്നത് ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് എല്ലാവരും ആദരിക്കുന്ന സംസ്‌കൃതം തിരഞ്ഞെടുത്തത്’ – ഗൗരവ് ട്വീറ്റ് ചെയ്തു.

‘ ഇത് ഇന്ത്യയിലേയും ന്യൂസിലന്‍ഡിലേയും സംസ്‌കാരങ്ങളോടുള്ള അതീവ ബഹുമാനത്തെ സൂചിപ്പിക്കുന്നു’ – ന്യൂസിലന്‍ഡിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ മുക്തേഷ് പര്‍ദേശി ട്വീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button