CricketLatest NewsIndiaNewsSports

കിവീസിനെതിരെ ഇന്ത്യയ്ക്ക് ആദ്യ ട്വന്റി20 ജയം

ന്യൂഡൽഹി: രോഹിത് ശർമയുടെയും(80) ശിഖർ ധവാന്റെയും (80) മാസ്മരിക ബാറ്റിങിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം.കുട്ടി ക്രിക്കറ്റിൽ ഇന്ത്യയ്ക്കു മുൻപിൽ ഇതുവരെ തോൽക്കാതിരുന്ന ന്യൂസീലൻഡാണ് ഇപ്പോൾ ഇന്ത്യയ്ക്ക് മുന്നിൽ കീഴടങ്ങിയത്. ഇന്ത്യ പേസർ ആശിഷ് നെഹ്റയ്ക്കു 53 റൺസ് വിജയത്തോടെ വിടവാങ്ങൽ ഉചിതമാക്കി. ഫിറോസ് ഷാ കോ‍ട്‍ല സ്റ്റേഡിയം മുംബൈ മലയാളിയായ ശ്രേയസ് അയ്യരുടെ അരങ്ങേറ്റത്തിനും സാക്ഷിയായി.

സ്കോർ ഇന്ത്യ 20 ഓവറിൽ മൂന്നിന് 202. ന്യൂസീലൻഡ് 20 ഓവറിൽ എട്ടിന് 149. മാൻ ഓഫ് ദ് മാച്ച് ധവാനാണ്. ന്യൂസീലന്‍ഡിനായിരുന്നു ഇതുവരെ കളിച്ച അഞ്ചു ട്വന്റി20യിലും വിജയം. ശനിയാഴ്ച പരമ്പരയിലെ രണ്ടാം മൽസരം നടക്കും.

നിറഞ്ഞ ഗാലറിക്ക് ഇന്ത്യൻ ഓപ്പണർമാർ‌ കാഴ്ച വിരുന്നൊരുക്കി. 55 പന്തുകളിൽ രോഹിത്ത് ആറു സിക്സറുകളും നാലു ഫോറുകളും നേടിയപ്പോൾ 10 ഫോറുകളും രണ്ടു സിക്സറുകളുമായി ധവാനും മോശമാക്കിയില്ല. ‌‌ഒന്നാം വിക്കറ്റി‍ൽ ഇരുവരും ചേർന്ന് ഇന്നലെ നേടിയ 158 റൺസ് ട്വന്റി20യിലെ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റിങ് കൂട്ടുകെട്ടാണ്. ഓപ്പണർമാർ പുറത്തായശേഷം അവസാന ഓവറുകളിൽ ആഞ്ഞടിച്ച ക്യാപ്റ്റൻ വിരാട് കോഹ്‍ലിയാണ്(26) ഇന്ത്യൻ സ്കോർ 200 കടത്തിയത്.

എം.എസ്. ധോണിയും പുറത്താകാതെ നിന്നു(7). ചോരുന്ന കൈകളുമായി കീവീസ് ഫീൽഡർമാരും ഇന്ത്യയെ സഹായിച്ചു. പതിനാറു റൺസെടുത്തു നിൽക്കെ രോഹിത്തിനെ ലോങ് ഓഫിൽ സൗത്തിയും അർധ സെഞ്ചുറിയ്ക്കരികെ ധവാനെ പോയിന്റിൽ ബോൾട്ടും കൈവിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button