തിരുവനന്തപുരം: മേയര്‍ വികെ പ്രശാന്ത് രണ്ടു കുട്ടികള്‍ക്ക് സഹായകമായെത്തി. 19നു കുട്ടികളെയും കൂട്ടി പറക്കണം. അതിനു മുമ്പു ജനന സര്‍ട്ടിഫിക്കറ്റ് ശരിയാക്കണമെന്നായിരുന്നു ന്യൂസീലന്‍ഡ് സ്വദേശിയായ ഡെറിന്‍ ലൂയിസ് മെന്‍ഡീസിന്റെ വിചാരിച്ചത്. ശിശുക്ഷേമ സമിതിയില്‍നിന്നു ദത്തെടുത്ത വേണിയുടെയും റാണിയുടെയും ജനന സര്‍ട്ടിഫിക്കറ്റിനായി ഡെറിന്‍ ലൂയിസ് രണ്ടു ദിവസം മുന്‍പാണ് അപേക്ഷ നല്‍കിയത്.
വിദേശത്തേക്കു ദത്തെടുക്കുന്ന കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ സേവനാവകാശ നിയമം അനുവദിക്കുന്ന സമയം പത്തു ദിവസമാണ്. എന്നാല്‍, ഡെറിന് കാര്യങ്ങള്‍ പെട്ടെന്നാണ് ശരിയായത്. ഒറ്റ ദിവസം കൊണ്ട് ജനനസര്‍ട്ടിഫിക്കറ്റ് ശരിയായി. ഒറ്റ ദിവസംകൊണ്ടു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് കൈമാറിയതു വകുപ്പിന്റെ മികവുറ്റ പ്രവര്‍ത്തനത്തിന് ഉദാഹരണമായി.
ശിശുക്ഷേമ സമിതിയുടെ തൈക്കാട് സെന്ററില്‍നിന്നാണ് ഡെറിന്‍ കുട്ടികളെ ദത്തെടുക്കുന്നത്. ആറു വയസ്സുകാരി വേണിയെയും അഞ്ചുവയസ്സുകാരി റാണിയെയും ന്യൂസീലന്‍ഡില്‍ എത്തിക്കണമെങ്കില്‍ ജനന സര്‍ട്ടിഫിക്കറ്റ് അത്യാവശ്യമാണ്. പക്ഷേ 19ന് ഇവിടെനിന്നു പോകുകയും വേണം. മുന്നില്‍ കുറച്ചുദിവസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഡെറിന്റെ ബുദ്ധിമുട്ട് മനസ്സിലാക്കി അധികതര്‍ പെട്ടെന്ന് കാര്യങ്ങള്‍ ശരിയാക്കി കൊടുക്കുകയായിരുന്നു.
മേയറിന്റെ ഇടപെടലാണ് എല്ലാം എളുപ്പമാക്കി കൊടുത്തത്. സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനു നന്ദി പറയാനായി വേണിയും റാണിയും ഡെറിനൊപ്പം മേയറെ സന്ദര്‍ശിച്ചു. കുട്ടികളെ മേയര്‍ മിഠായി നല്‍കി സ്വീകരിച്ചു.
Post Your Comments