നിഗേല്‍ കടല്‍പക്ഷി ന്യൂസിലാന്‍ഡിലെ മാന ദ്വീപില്‍ തന്റെ പ്രണയത്തിനായി കാത്തിരുന്നത് അഞ്ചുവര്‍ഷം. കൂടെയുള്ളത് വെറും പ്രതിമകളാണെന്നറിയാതെയാണ് കടൽ പക്ഷി കാത്തിരുന്നത്. ഈ പക്ഷി വര്‍ഷങ്ങളോളം പ്രണയിച്ചത് തന്റെ രൂപത്തിന് സാദൃശ്യമുള്ള പ്രതിമയെയാണ്. അവള്‍ ജീവിക്കാനായി ഒരു കൂടുപോലും പണിതുവെച്ചു. എന്നാൽ കാത്തിരുന്ന് കാത്തിരുന്ന് വിരഹ ദുഖത്തില്‍ ആ പ്രതിമകള്‍ക്കടുത്തു കിടന്ന് നിഗേല്‍ മരണത്തിലേക്ക് നീങ്ങി.
ദ്വീപിലേക്ക് കടല്‍പക്ഷികളെ ആകര്‍ഷിക്കാനായി സ്ഥലത്തെ ചില വന സംരക്ഷകര്‍ കടല്‍പക്ഷികളുടെ രൂപത്തിലുള്ള പ്രതിമകള്‍ മാന ദ്വീപില്‍ സ്ഥാപിച്ചത് അഞ്ച് വര്‍ഷം മുമ്പാണ്. ഇവര്‍ ഇവിടങ്ങളില്‍ സോളാര്‍ ഓഡിയോ സംവിധാനം ഉപയോഗിച്ച് പക്ഷികളുടെ യഥാര്‍ഥ ശബ്ദവും ഒരുക്കി. പക്ഷെ ഒരേയൊരു കടല്‍ പക്ഷിയായിരുന്നു മാന ദ്വീപിലെ പ്രതിമകളില്‍ ആകൃഷ്ടയായി എത്തിയത്. അതാണ് നിഗേല്‍. പക്ഷെ നിഗേലിന് ദ്വീപില്‍ ചിറക് വിടര്‍ത്തി നില്‍ക്കുന്നത് യഥാര്‍ഥ പക്ഷികളെല്ലെന്ന് മനസ്സിലായില്ല.
read also: പ്രണയാഭ്യര്‍ഥന നിരസിച്ചു: പെണ്‍കുട്ടിയെ മണ്ണണ്ണയൊഴിച്ച് കത്തിച്ചു
ഇവിടെയെത്തുന്നവര്‍ക്കും പക്ഷിക്ക് പ്രതിമയോടുള്ള പ്രണയം കുളിരുള്ള കാഴ്ചയായിരുന്നു. പക്ഷെ കഴിഞ്ഞ ദിവസം സന്ദര്‍കരെയും വന സംരക്ഷകരെയും ദുഖത്തിലാഴ്ത്തി നിഗേല്‍ എന്നന്നേക്കും യാത്രയായി.
Post Your Comments