NewsInternational

അപകടത്തില്‍ പെടുന്നവരെ സഹായിക്കാതെ പോകുന്നവര്‍ക്ക് മാതൃകയായി ഒരു പതിനൊന്നുകാരി

ടാസ്മാനിയയിലെ കിങ്സ്റ്റണ്‍ ബീച്ചിലാണ് സംഭവം നടന്നത്

അപകടത്തില്‍ പെട്ടൊരാള്‍ വഴിയില്‍ കിടക്കുന്നത് കണ്ടാല്‍ പോലും കണ്ണും അടച്ച് പോകുന്നവരാണ് പലരും. കുറേക്കൂടി മനസാക്ഷിയില്ലാത്തവരാണെങ്കില്‍ അപകടത്തിന്റെ ചിത്രം പകര്‍ത്താനും ശ്രമിക്കും. മുതിര്‍ന്നവരുടെ ഈ പ്രവൃത്തികളെ മാറ്റി ചിന്തിപ്പിക്കുന്നതും മാതൃകയാകുന്നതും കുട്ടികളാണ്. അവരുടെ മനസില്‍ കളങ്കമില്ലാത്തതിനാല്‍ ആരേയും സഹായിക്കും. അത്തരത്തില്‍ ഒരു കുട്ടിയാണ് സോഷ്യല്‍ മീഡിയയുടെ കൈയ്യടി നേടുന്നത്.

പാറക്കെട്ടുകള്‍ക്കുള്ളില്‍ കുടുങ്ങിയ സ്രാവിനെ രക്ഷിച്ചാണ് പതിനൊന്നുകാരിയായ പെണ്‍കുട്ടി താരമായത്. ടാസ്മാനിയയിലെ കിങ്സ്റ്റണ്‍ ബീച്ചിലാണ് സംഭവം നടന്നത്. ഓസ്‌ട്രേലിയ സ്വദേശിയായ ബില്ലി റിയ എന്ന പെണ്‍കുട്ടിയാണ് സ്രാവിനെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയത്. പാറക്കെട്ടുകള്‍ക്കിടയില്‍ കുടുങ്ങിയ സ്രാവിനെ ബില്ലി കരുതലോടെ പുറത്തിറക്കുകയായിരുന്നു. തുടര്‍ന്ന് വെള്ളത്തില്‍ ഒഴുക്കിവിടുകയും ചെയ്തു. അപകടത്തില്‍ പെട്ട സ്രാവിനോട് സാരമില്ലെന്ന് ബില്ലി ആശ്വസിപ്പിക്കുകയും ചെയ്തു.

മകളുടെ ഈ പ്രവൃത്തിയെ ഭയത്തോടെയാണ് അമ്മ ആബി ഗില്‍ബെര്‍ട്ട് കണ്ടത്. സ്രാവ് മകളെ ആക്രമിക്കുമോയെന്നായിരുന്നു ഈ അമ്മയുടെ പേടി. എന്നാല്‍ ഇത്രയും മനുഷ്യത്വപരമായി മകള്‍ പെരുമാറിയതില്‍ അമ്മ സന്തോഷത്തോടെ അഭിനന്ദിക്കുന്നുമുണ്ട്. സംഭവത്തിന്റെ ചിത്രങ്ങളും വീഡിയോയും പുറത്ത് വന്നതോടെ നിരവധി പേരാണ് ഈ കൊച്ചുകുട്ടിയെ അഭിനന്ദിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button