
നെടുങ്കണ്ടം : വാട്സ്ആപ്പിൽ ചാറ്റ് ചെയ്യുന്നതിന്റെ പേരില്‍ അമ്മ ശകാരിച്ചതിനെ തുടർന്ന് പെണ്‍കുട്ടിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം.
ഓൺലൈൻ പഠനത്തിനായി വാങ്ങിയ മൊബൈൽ ഫോണിൽ കഴിഞ്ഞ ദിവസം പെണ്‍കുട്ടി കൂടുതല്‍ സമയം ചെലവഴിച്ചത് അമ്മയുടെ ശ്രദ്ധയില്‍പെട്ടതോടെ ഇവർ ഫോണ്‍ വാങ്ങി വയ്ക്കുകയും ശകാരിക്കുകയും ചെയ്തിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇതിനിടയില്‍ അലമാരിയില്‍ നിന്നു താഴെ വീണ് ഫോണ്‍ തകരാറിലായി.
Read Also : മൊബൈൽ നമ്പറുകൾ ജനുവരി ഒന്ന് മുതൽ പതിനൊന്നാക്കമാകുന്നു ; നിലവിലുള്ള നമ്പറുകളിലെ മാറ്റം ഇങ്ങനെ
തുടർന്ന് പെണ്‍കുട്ടിയുടെ സഹോദരന്‍ ഫോണ്‍ നന്നാക്കി നല്‍കിയെങ്കിലും വാട്സ്ആപ്പ് ആപ്ലിക്കേഷന്‍ ഫോണില്‍ നിന്നു അൺഇൻസ്റ്റാൾ ചെയ്തിരുന്നു. ഇതിന്റെ പേരില്‍ 2 ദിവസമായി പെണ്‍കുട്ടി വീട്ടില്‍ ആരോടും സംസാരിക്കാതെയായി. തിങ്കളാഴ്ച വൈകിട്ട് അമ്മ പുറത്തേക്കു പോയ സമയത്താണു ജീവനൊടുക്കിയത്. സംഭവത്തിൽ നെടുങ്കണ്ടം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
Post Your Comments