വാഷിങ്ടൻ : ഒടുവിൽ അമേരിക്കൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തോൽവി സമ്മതിച്ച് ഡോണൾഡ് ട്രംപ്. നിയുക്ത പ്രസിഡന്റ് ജോ ബൈഡന് അധികാരം കൈമാറാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ട്രംപ് വൈറ്റ് ഹൗസിന് നിര്‍ദേശം നല്‍കി. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ആഴ്ചകൾക്ക് ശേഷമാണ് ട്രംപ് തോൽവി സമ്മതിച്ചത്.
അധികാര കൈമാറ്റത്തിനായി ചെയ്യേണ്ട കാര്യങ്ങള്‍ക്ക് ജനറല്‍ സര്‍വീസ് അഡ്മിനിസ്‌ട്രേഷന് നിര്‍ദേശം നല്‍കിയതായി ട്രംപ് ട്വീറ്റ് ചെയ്തു. മിഷിഗണിലും ജോ ബൈഡൻ വിജയിച്ചുവെന്ന പ്രഖ്യാപനം പുറത്തുവന്നതിന് പിന്നാലെയാണ് ഡോണൾഡ് ട്രംപ് തോൽവി സമ്മതിച്ച് രംഗത്തെത്തിയത്. തുടർ നടപടികൾക്കായി ജോ ബൈഡന്റെ ഓഫിസിന് 63 ലക്ഷം ഡോളറും അനുവദിച്ചു. നേരത്തെ രാഷ്ട്രിയ സമ്മര്‍ദ്ദത്താല്‍ ബൈഡന് അധികാര കൈമാറ്റത്തിനുള്ള ഫണ്ട് അനുവദിക്കാത്തതിന്റെ പേരില്‍ എമിലി മുര്‍ഫി കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.
Read Also : നിവാർ ചുഴലിക്കാറ്റ് ഇന്ന് തീരം തൊടും ; അതീവജാഗ്രതയിൽ തമിഴ്നാട്
ജനുവരി 20നാണ് പുതിയ പ്രസിഡന്റ് അധികാരമേൽക്കുക. ഉന്നത ഉദ്യോഗസ്ഥരുമായുള്ള ബൈഡൻ ടീമിന്റെ കൂടിയാലോചനകൾ ഉടൻ ആരംഭിക്കും. യുഎസ് ട്രഷറിയുടെ മേധാവിയായി ഫെഡറൽ റിസർവ് മുൻ മേധാവി ജാനറ്റ് യെല്ലനെ (74) നിയമിക്കും. സെനറ്റ് അംഗീകരിച്ചാൽ, ഈ പദവിയിലെത്തുന്ന ആദ്യ വനിതയാകും യെല്ലൻ.
Post Your Comments