Latest NewsNewsKuwaitGulf

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ചെയ്യുന്ന സർക്കാർ ജീവനക്കാർക്ക് ബോണസ് നൽകാൻ ഒരുങ്ങി കുവൈറ്റ്

കുവൈത്തിൽ കോവിഡ് വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ മുൻനിരയിൽ നിൽക്കുന്ന സർക്കാർ ജീവനക്കാർക്ക് ബോണസ് അനുവദിക്കും. നിർണായക ഘട്ടത്തിൽ ത്യാഗ മനസ്സോടെ ജോലി ചെയ്തവരെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ആരോഗ്യപ്രവർത്തകർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് സാമ്പത്തിക ആനുകൂല്യം നൽകാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാകുന്ന സർക്കാർ ജീവനക്കാരെ മൂന്ന് കാറ്റഗറികൾ ആയി തിരിച്ചാണ് ബോണസ് നൽകുക. കോവിഡ് രോഗികളുമായി നേരിട്ട് ബന്ധം പുലർത്തുന്ന ആരോഗ്യമന്ത്രാലയത്തിലെ ഡോക്ടർമാർ, നഴ്സുമാർ എന്നിവർക്ക് ഏറ്റവും റിസ്ക് കൂടിയ വിഭാഗത്തിൽ ഉൾപ്പെടുത്തി 20 ശതമാനം ബോണസ് നൽകും. കോവിഡ് ആരോഗ്യ മന്ത്രാലയത്തിലെയും മറ്റു സർക്കാർ വകുപ്പുകളിലെയും കോവിഡ് പ്രതിരോധ നിരയിലുള്ള മറ്റു ജീവനക്കാർക്ക് 10 ശതമാനം ആണ് ബോണസ്.

 

shortlink

Post Your Comments


Back to top button