കുവൈറ്റ് സിറ്റി: സ്‌പോണ്‍സറുടെ കുഞ്ഞിന് പാലില്‍ സ്വന്തം മൂത്രം കലര്‍ത്തി നല്‍കിയ യുവതി അറസ്റ്റിൽ. കുവൈറ്റിലാണ് സംഭവം നടന്നത്. ഫിലിപ്പൈന്‍ യുവതിയാണ് പിടിയിലായത്. ഏഴ് മാസം പ്രായമായ കുഞ്ഞിന് കുടിക്കാനുള്ള പാലില്‍ യുവതി സ്വന്തം മൂത്രം കലർത്തുകയായിരുന്നു.
കുഞ്ഞിന്റെ ആരോഗ്യം അപകടത്തിലാക്കുന്ന പ്രവര്‍ത്തി ചെയ്ത യുവതിയെ ഉടൻ പോലീസ് അറസ്റ്റ് ചെയ്തു ജയിലിൽ ആക്കുകയും ചെയ്തു. സംഭവം നേരിൽ കണ്ട സ്‌പോണ്‍സാറാണ് പോലീസിൽ പരാതി നൽകിയത്.
Post Your Comments