കൊല്‍ക്കത്ത: ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് വരവേ ഇടതുപക്ഷത്തേക്ക് പ്രമുഖ നടി ശ്രീലേഖ മിത്ര എത്തുന്നു. ഇവര്‍ നേരത്തെ തന്നെ ഇടതുപക്ഷ രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്നുവെന്ന് വ്യക്തമാക്കിയതാണ്. ഇപ്പോള്‍ അവര്‍ സിപിഎമ്മില്‍ ചേരാനൊരുങ്ങുകയാണെന്ന തരത്തിലുള്ള മറുപടിയാണ് വന്നിരിക്കുന്നത്. നിമിഷ നേരം കൊണ്ട് ഇത് വൈറലാവുകയും ചെയ്തു.
സിപിഎമ്മില്‍ ഉടന്‍ തന്നെ ചേരുമോ എന്ന ചോദ്യത്തിന്, അങ്ങനെയാണോ തോന്നുന്നത്, എന്നാല്‍ അങ്ങനെയാവട്ടെ എന്നായിരുന്നു ശ്രീലേഖയുടെ പ്രതികരണം. ബംഗാളില്‍ തിരിച്ചുവരവിന് ഒരുങ്ങുന്ന സിപിഎമ്മിന് ശ്രീലേഖയുടെ പിന്തുണ കരുത്താകുമെന്നാണ് പ്രതീക്ഷ. ബംഗാളിലെ പ്രമുഖ താരങ്ങളില്‍ പലരും തൃണമൂല്‍ കോണ്‍ഗ്രസിലും ബിജെപിയിലും വിശ്വസിക്കുന്നവരാണല്ലോ എന്ന ചോദ്യത്തിനും അവര്‍ മറുപടി നല്‍കി.
ഒരാള്‍ക്കും ഒരു രാത്രി കൊണ്ട് ചെങ്കൊടി പിടിക്കാന്‍ കഴിയില്ല. ഇടതുപക്ഷത്തിനൊപ്പം നില്‍ക്കണമെങ്കില്‍ വിദ്യാഭ്യാസം വേണം. ഈ പാര്‍ട്ടി വിദ്യാസമ്ബന്നരുടേതാണെന്നും താരം വ്യക്തമാക്കി. ഇതോടെ അവര്‍ പാര്‍ട്ടിയില്‍ ചേരുമെന്ന് സൂചിപ്പിച്ചിരിക്കുകയാണ്. താന്‍ എല്ലായ്‌പ്പോഴും ശക്തമായ ഇടതുപക്ഷ അനുഭാവിയാണ്. ഇടതു നേതാക്കള്‍ക്കും അക്കാര്യം അറിയാം. ഒരു ഡിജിറ്റല്‍ ഇവന്റില്‍ പങ്കെടുത്തതിന് ശേഷമാണ് അത് കൂടുതല്‍ അറിയപ്പെടുന്നത്.
read also: അയോദ്ധ്യ വിമാനത്താവളത്തിന് ശ്രീരാമന്റെ പേര് നൽകി യോഗി സർക്കാർ : മന്ത്രിസഭയുടെ ഔദ്യോഗിക അംഗീകാരം
താന്‍ ഇടതുപക്ഷത്തെ പിന്തുണയ്ക്കുമെന്ന് ഇടതുനേതാക്കള്‍ വിശ്വസിക്കുന്നുണ്ടെന്നും ശ്രീലേഖ പറഞ്ഞു. കൊല്‍ക്കത്തയിലെ സിപിഎം യോഗത്തില്‍ ശ്രീലേഖ പങ്കെടുത്തതിന് ശേഷമാണ് അവരുടെ പാര്‍ട്ടി പ്രവേശനം വലിയ ചര്‍ച്ചയായിരിക്കുന്നത്.സിനിമാ രാഷ്ട്രീയം ബംഗാളില്‍ പണ്ട് മുതലേ സജീവമാണ്. സിപിഎം നേരത്തെ നിരവധി സിനിമാ താരങ്ങളെ രാഷ്ട്രീയ മേഖലയിലേക്ക് കൊണ്ടുവന്നിരുന്നു.
പിന്നീട് തൃണമൂല്‍ കോണ്‍ഗ്രസിന്റെ കാലത്ത് ഇത് വര്‍ധിച്ചു. ബിജെപിയും അതേ പാതയിലാണ് ഇപ്പോഴുള്ളത്. ബാബുല്‍ സുപ്രിയോയെ പോലുള്ള പ്രമുഖര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇപ്പോള്‍ അദ്ദേഹം എംപിയാണ്. മൂണ്‍ മൂണ്‍ സെന്‍ അടക്കമുള്ളവരും രാഷ്ട്രീയ മേഖലയിലുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രമുഖ സിനിമാ നായികമാരെയാണ് തൃണമൂല്‍ രംഗത്തിറക്കിയത്.
Post Your Comments