Latest NewsKeralaMollywoodNewsEntertainment

‘എറണാകുളത്ത് എന്റെ ഫ്ലാറ്റില്‍ വെച്ചാണ് നടിയെ കണ്ടത്’: ആരോപണങ്ങൾക്ക് മറുപടിയുമായി സംവിധായകൻ രഞ്ജിത്ത്

പിന്നിൽ ആരുടെ ബുദ്ധിയും കുബുദ്ധിയും ആണെന്ന് എനിക്കറിയില്ല

ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിൽ നിന്നും മോശമായ അനുഭവം ഉണ്ടായെന്നു ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തകൾ.എന്നാൽ നടിയുടെ ആരോപണം നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് രഞ്ജിത്ത്. 15 വർഷം മുമ്പ് നടന്ന കാര്യങ്ങള്‍ വ്യക്തമായി ഓർക്കുന്നുണ്ടെന്നും പറഞ്ഞ രഞ്ജിത്ത് ശ്രീലേഖ മിത്ര പാലേരി മാണിക്യത്തിന്റെ ഓഡീഷന് വന്നിരുന്നു. എന്നാല്‍ കഥാപാത്രത്തിന് അനുയോജ്യം അല്ലാത്തത് കൊണ്ടാണ് പരിഗണിച്ചിരുന്നില്ലെന്നും പ്രതികരിച്ചു.

ഈ ആരോപണങ്ങൾക്ക് പിന്നിൽ ആരുടെ ബുദ്ധിയും കുബുദ്ധിയും ആണെന്ന് എനിക്കറിയില്ല. ആർക്കാണ് ഇതില്‍ ഗൂഢോദ്ദേശ്യം ഉള്ളതെന്ന് അറിയില്ലെന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു.

read also: ആരും കതകിൽ വന്ന് മുട്ടിയിട്ടുമില്ല, എന്നോട് ആരും മോശമായി പെരുമാറിയിട്ടുമില്ല: ജോമോൾ

രഞ്ജിത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘എറണാകുളത്ത് എന്റെ ഫ്ലാറ്റില്‍ വെച്ചാണ് നടിയെ കണ്ടത്. ഒപ്പം ശങ്കർ രാമകൃഷ്ണനും രണ്ട് അസിസ്റ്റന്റ്സും ഉണ്ടായിരുന്നു. ശങ്കർ രാമകൃഷ്ണനാണ് ശ്രീലേഖ മിത്രയോട് കഥ പറയുന്നത്. കഥ കേട്ട് നടി എക്സൈറ്റഡ് ആയി. ഏത് കഥാപാത്രം കൊടുക്കണമെന്ന ആശയക്കുഴപ്പം ആദ്യം എനിക്കുണ്ടായി. പീന്നീട് ശ്രീലേഖ മിത്ര വേണ്ടെന്ന് തീരുമാനിച്ചു, ഇക്കാര്യം ശങ്കറിനോട് നടിയെ അറിയക്കാനാവശ്യപ്പെട്ടു. നടീനടന്മാരോട് ഒറ്റയടിയ്ക്ക് റോളില്ല എന്ന് പറയുന്നത് എന്റെ രീതിയല്ല. സിനിമയില്‍ റോളില്ലെന്ന അറിയിച്ച ശങ്കർ രാമകൃഷ്ണനോട് കോപാകുലയായാണ് നടി പ്രതികരിച്ചത്. റോളില്ലെങ്കില്‍ എന്തിനാണ് വിളിച്ചതെന്ന് ശ്രീലേഖ മിത്ര ശങ്കറിനോട് ചോദിച്ചു. ചീരുവിന്റേയോ മകളുടേയോ റോളിലേക്ക് പരിഗണിക്കാനാവില്ലെന്ന് സംവിധായകന്‍ അറിയിച്ചുവെന്ന് ശങ്കർ മറുപടി പറഞ്ഞു. ഇത് അന്ന് അവസാനിച്ചതാണ്. പിന്നീട് ഞാനും ശ്രീലേഖ മിത്രയുമായി ഒരു കമ്മ്യൂണിക്കേഷനും ഉണ്ടായിട്ടില്ല,നേരത്തേയും ഉണ്ടായിരുന്നില്ല. അവരുടെ വളകളില്‍ തൊട്ടു,മുടികളില്‍ തൊട്ടു എന്നൊക്കെ പറയുന്നത് കൂട്ടിച്ചേർത്തതാണ്.

ആരുടെ ബുദ്ധിയും കുബുദ്ധിയും ആണെന്ന് എനിക്കറിയില്ല. 15 വർഷം മുമ്പ് നടന്ന കാര്യങ്ങള്‍ വ്യക്തമായി ഓർക്കുന്നുണ്ട്. അവിടെ ശങ്കറും എന്റെ മറ്റു അസിസ്റ്റന്റ്സും താമസിക്കുന്നുണ്ട്. വളരെ ഓപ്പണായി നടക്കുന്ന സ്ഥലത്ത് നടന്ന കാര്യങ്ങളാണ്. കൂടുതല്‍ കാര്യങ്ങള്‍ പറയാനില്ല. ആർക്കാണ് ഇതില്‍ ഗൂഢോദ്ദേശ്യം ഉള്ളതെന്ന് എനിക്ക് അറിയില്ല. ഞാന്‍ അത് അന്വേഷിച്ച് പോകുന്നുമില്ല.
എത്രദൂരം ഈ പരാതിയുമായി അവർ മുന്നോട്ടുപോകുമെന്ന് നോക്കാം. അവർ എവിടെ പരാതിപ്പെട്ടാലും എന്നെ കേള്‍ക്കുന്ന അവസരമുണ്ടാകുമല്ലോ. എനിക്ക് പറയാനുള്ളത് ഞാന്‍ പറയുകയും ചെയ്യും.’ ഒരു മാധ്യമത്തോട് രഞ്ജിത് പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button