കൊല്‍ക്കത്ത: 34 വര്‍ഷം തുടര്‍ച്ചയായി ഇടതുപക്ഷം ഭരിച്ച സംസ്ഥാനമാണ് പശ്ചിമ ബംഗാള്‍. 2011ല്‍ മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വന്‍ മുന്നേറ്റം നടത്തിയതോടെയാണ് സിപിഎം നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നിലംപൊത്തിയത്. നന്തിഗ്രാം, സിംഗൂര്‍ പ്രതിഷേധങ്ങള്‍ മമത ബാനര്‍ജി അനുകൂല തരംഗമാക്കി മാറ്റി. കര്‍ഷകരും തൊഴിലാളികളും കൈയ്യൊഴിഞ്ഞതോടെ ഇടതുപക്ഷം അപ്രസക്തമായി.
ഇതോടെ തൃണമൂൽ ഗുണ്ടകളുടെ ആക്രമണമാണ് ഇതര രാഷ്ട്രീയ പ്രവർത്തകർക്ക് നേരെ നടക്കുന്നത്. അവസാനം കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പോടെ ബിജെപിയുടെ വളര്‍ച്ച തുടങ്ങി. എന്നാൽ അതിനുള്ളിൽ നിരവധി ബിജെപി പ്രവർത്തകർക്ക് തങ്ങളുടെ ജീവൻ നഷ്ടമായി. തൃണമൂലിനെ നേരിടാന്‍ ബിജെപിക്ക് മാത്രമേ സാധിക്കൂ എന്ന പ്രതീതി വന്നു. ഇതോടെ ഇടതുകേന്ദ്രത്തില്‍ നിന്ന് കൊഴിഞ്ഞുപോക്ക് തുടങ്ങി.
ഇപ്പോള്‍ 500ഓളം ഇടതുപക്ഷ പ്രവര്‍ത്തകരാണ് ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അക്രമങ്ങളെ ചെറുക്കാന്‍ സിപിഎമ്മിന് ആകുന്നില്ല, അതിനാലാണ് തങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നതെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. കിഴക്കന്‍ മിഡ്‌നാപ്പൂരിലെ രാം നഗറില്‍ കഴിഞ്ഞ ഒക്ടോബറില്‍ സിപിഎം എംഎല്‍എയായിരുന്ന സ്വദേശ് നായിക്ക് ബിജെപിയില്‍ ചേര്‍ന്നിരുന്നു.
ഇദ്ദേഹത്തിന്റെ അനുയായികളും കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നവരിലുണ്ട്. ഈസ്റ്റ് മിഡ്‌നാപ്പൂര്‍ ജില്ലയില്‍ നിന്നുള്ള രണ്ട് ജില്ലാ നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് ബിജെപിയിലേക്കുള്ള ഒഴുക്ക്. ജില്ല കമ്മറ്റി അംഗം അര്‍ജുന്‍ മൊണ്ടാല്‍, മുന്‍ ജില്ല സെക്രട്ടറിയേറ്റ് അംഗം ശ്യാമള്‍ മൈറ്റി എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്.
Post Your Comments