കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ 480 പ്രവര്‍ത്തകര്‍ സി.പി.എം വിട്ടു ബി.ജെ.പിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതോടെ പ്രതികരണവുമായി സിപിഎം . പാര്‍ട്ടി മാറി ബി.ജെ.പിയില്‍ ചേര്‍ന്ന 500 പേരില്‍ 480 പേരും സി.പി.എമ്മില്‍ നിന്നും വന്നവരാണെന്നാണ് ലഭ്യമാകുന്ന വിവരം. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ബി.ജെ.പി ബംഗാള്‍ അദ്ധ്യക്ഷന്‍ ദിലീപ് ഘോഷ് ചിത്രങ്ങള്‍ ഉള്‍പ്പെടെ വിവരം തന്റെ ട്വിറ്ററില്‍ പങ്കുവച്ചു.
“മിഡ്‌നാപൂര്‍ ജില്ലയില്‍ ആര്‍.എസ്.പി, സി.പി.എം, സി.പി.ഐ, പി.ഡി.എസ്, എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, ഐ.എന്‍.ടി.യു.സി എന്നിവിടങ്ങളില്‍ നിന്നുള്ള അഞ്ഞൂറോളം നേതാക്കളും തൊഴിലാളികളും ഇന്ന് ബി.ജെ.പിയില്‍ ചേര്‍ന്നു.” ദിലീപ് ഘോഷ് ട്വീറ്റ് ചെയ്‌തു.
read also: അഞ്ഞൂറോളം സി.പി.എം പ്രവര്‍ത്തകര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു
അതേസമയം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടു പോയത് പാര്‍ട്ടിയെ ഒരുതരത്തിലും ബാധിക്കില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി നിരഞ്ജന്‍ സിഹി പറഞ്ഞു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ആരും പാര്‍ട്ടി വിട്ടുപോയിട്ടില്ലെന്നും ഹാള്‍ഡിയയിലെ ജനങ്ങള്‍ തങ്ങള്‍ക്ക് ഒപ്പമുണ്ടെന്നും നിരഞ്ജന്‍ സിഹി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ഒക്ടോബറില്‍ കിഴക്കന്‍ മിഡ്നാപൂരിലെ രാംനഗറില്‍ നിന്നും സി.പി.എം എം.എല്‍.എ സ്വദേശ് നായക് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. ഇയാളുടെ അനുയായികളും ബി.ജെ.പിയില്‍ ചേര്‍ന്നവരില്‍ ഉള്‍പ്പെടും.
Post Your Comments