ദോഹ: ഖത്തറിൽ കഴിഞ്ഞ 24 ,മണിക്കൂറിനുള്ളിൽ 186 പേർക്കു കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. ഇതിൽ 30 പേർ വിദേശത്തുനിന്ന് തിരിച്ചെത്തിയവരാണ്. 204 പേർ കൊറോണ വൈറസ് രോഗത്തിൽ നിന്നും രോഗമുക്തരാവുകയും ചെയ്തു. നിലവിലുള്ള ആകെ കോവിഡ് രോഗികൾ 2693 ആണ്. തിങ്കളാഴ്ച 10,047 പേർക്കാണ് പരിശോധന നടത്തിയിരിക്കുന്നത്. ആകെ 10,84,762 പേരെ പരിശോധിച്ചപ്പോൾ 1,37,415 പേർക്കാണ് ഇതുവരെ വൈറസ്ബാധയുണ്ടായത്.
കോവിഡ് ബാധിച്ചു മരിച്ചവരും രോഗം ഭേദമായവരും ഉൾെപ്പടെയാണിത്. ഇതുവരെ ആകെ 236 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. തിങ്കളാഴ്ച കോവിഡ് മരണം ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല . ഇതുവരെ ആകെ 1,34,486 പേർക്കാണ് രോഗമുക്തിയുണ്ടായത്. 288 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. 37 പേർ തീവ്രപരിചരണവിഭാഗത്തിലാണ്.
Post Your Comments