തിരുവനന്തപുരം: യു ഡി എഫ് സർക്കാരിന്റെ ബുളളറ്റ് ട്രെയിൻ പദ്ധതി എൽ ഡി എഫ് സർക്കാർ അട്ടിമറിച്ചെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരം-കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളും എൽ ഡി എഫ് സർക്കാർ അട്ടിമറിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോൾ നടപ്പാക്കാനുള്ള കാര്യങ്ങൾ ചെയ്യാതെ വമ്പൻ പദ്ധതികൾ പ്രഖ്യാപിക്കുകയും അതിന്റെ മറവിൽ കൺസൾട്ടൻസികളെ നിയമിക്കുകയും ചെയ്യുന്നത് ഈ സർക്കാരിന്റെ ശൈലിയായി മാറി കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. കൺസൾട്ടൻസി മറയാക്കി കോടികൾ കമ്മീഷൻ അടിക്കുകയാണെന്നും ചെന്നിത്തല പറയുന്നു.
കെ-റെയിൽ പദ്ധതിയും വയനാട് തുരങ്ക പാതയുമടക്കമുളളവ വെറും തട്ടിപ്പാണ്. ശിവശങ്കർ ആയിരുന്നു കെ-റെയിൽ ആസൂത്രണം ചെയ്തത്. പദ്ധതിക്ക് വേണ്ട നടപടി ക്രമങ്ങളൊന്നും സർക്കാർ പാലിച്ചില്ല. നീതി ആയോഗും റവന്യൂ വകുപ്പും അടക്കമുളളവർ പദ്ധതിക്ക് എതിരായ നിലപാടാണ് സ്വീകരിച്ചത്. പ്രോജക്ട് റിപ്പോർട്ട് പോലുമില്ലാത്ത പദ്ധതികൾക്കാണ് മുഖ്യമന്ത്രി തറക്കല്ലിട്ടതെന്നും പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു.
Post Your Comments