ഡൽഹി: രാജ്യം കോവിഡിനെ പിടിച്ചുകെട്ടാൻ ഒന്നിച്ച് പ്രവർത്തിക്കുകയാണ്.ഇപ്പോൾ കോവിഡ് വാക്സിൻ എപ്പോൾ ലഭ്യമാകുമെന്ന് പറയാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചിരിക്കുകയാണ്. കോവിഡ് അതിരൂക്ഷമായ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായുള്ള ചർച്ചയുടെ ഇടയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമായി പറഞ്ഞത്.
എല്ലാം ശാസ്ത്രജ്ഞന്മാരുടെ കൈകളിലാണെന്നും. രാജ്യത്തെ ആശുപത്രികൾ കൂടുതൽ മെച്ചപ്പെട്ടതാക്കി മാറ്റുമെന്നും. ഇതിനായി പിഎം കെയർ ഫണ്ട് ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണം. രാജ്യത്തെ കോവിഡ് മരണനിരക്ക് ഒരു ശതമാനത്തിൽ താഴെയാകണം. കോവിഡ് വാക്സിൻ വിതരണം എല്ലാവര്ക്കും ലഭ്യം ആകുംവിധമായിരിക്കും. എല്ലാ ലോകരാജ്യങ്ങളുമായും ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഏത് രാജ്യത്തിന്റെ വാക്സിൻ ആദ്യമെത്തുമെന്ന് പറയാനാവില്ല. ഇതിനിടയിൽ കോവിഡ് വാക്സിൻ രാഷ്ട്രിയവത്കരിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments