മുംബൈ: നടി കങ്കണ റണാവത്തിനെയും സഹോദരി രംഗോലി ചന്ദേലിനെയും സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷവും മതസ്പര്‍ദ്ധയും പരത്തിയെന്ന കേസില്‍ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് ബോംബെ ഹൈക്കോടതി. കേസില്‍ രാജ്യ ദ്രോഹക്കുറ്റം ചുമത്തിയതിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. സര്‍ക്കാരിനെ അനുസരിച്ചില്ലെങ്കില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തുമോ എന്ന് കോടതി ചോദിച്ചു.
ക്രിമിനല്‍ വകുപ്പുകളെക്കുറിച്ച് പൊലീസുദ്യോഗസ്ഥര്‍ക്ക് ക്ലാസെടുക്കേണ്ടിവരുമെന്നും കോടതി പറഞ്ഞു. അതേസമയം ഇരുവരും ജനുവരി എട്ടിന് മുമ്പ് മുംബൈ പോലീസ് മുമ്പാകെ ഹാജരാവാനും കോടതി ഉത്തരവിട്ടു. സമന്‍സുകള്‍ അനുസരിക്കേണ്ടത് നിര്‍ബന്ധമാണെന്ന് കേസ് റദ്ദാക്കണമെന്ന കങ്കണയുടെയും രംഗോലിയുടെയും ഹരജി പരിഗണിക്കവേ കോടതി പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് ഇനി സമൂഹമാധ്യമങ്ങളൂടെ പ്രതികരിക്കില്ലെന്ന് കങ്കണ ഉറപ്പ് നല്‍കി. തനിക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കണം ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത് തടയണം എന്നീ ആവശ്യങ്ങളുമായാണ് കങ്കണയും സഹോദരിയും കോടതിയെ സമീപിച്ചത്. ഹര്‍ജി ജനുവരി 11ന് വീണ്ടും പരിഗണിക്കും.
Post Your Comments