KeralaLatest NewsNews

ആശുപത്രിയിൽ നിന്നും ജയിലിലേക്ക്; എംസി കമറുദ്ദീന് ഡിസ്ചാർജ്

ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി രണ്ടാഴ്ച പിന്നിട്ടിട്ടും കേസിലെ ഒന്നാം പ്രതി പൂക്കോയ തങ്ങളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ലയെന്നത് വിമർശനാത്മകമാണ്.

കാസർകോട്: ജ്യല്ലറി നിക്ഷേപ തട്ടിപ്പ് കേസിലെ രണ്ടാം പ്രതിയായ മഞ്ചേശ്വരം എംഎൽഎ എംസി കമറുദ്ദീനെ വീണ്ടും കാഞ്ഞങ്ങാട് ജില്ലാ ജയിലിലേക്ക് മാറ്റി. കസ്റ്റഡിയിലിരിക്കെ ഇസിജി വ്യതിയാനത്തെ തുടർന്ന് 5 ദിവസമായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഇന്നലെ രാത്രിയാണ് കമറുദ്ദീനെ വീണ്ടും ജയിലിലേക്ക് മാറ്റിയത്. എന്നാൽ ആശുപത്രി മെഡിക്കൽ ബോർഡ് തീരുമാനത്തെ തുടർന്നാണ് ഡിസ്ചാർജ് ചെയ്തത്.

Read Also: ഇഡ്ഡലിയില്‍ മുക്കിയ ബാര്‍ക്കോഴ; മാണി പിണറായിയുടെ വീട്ടിലെത്തി ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചശേഷം അന്വേഷണം നിലച്ചു: ബിജു രമേശ്

അതേസമയം എംഎൽയുടെ ഹൃദ്രോഗത്തിന് അടിയന്തര ആൻജിയോപ്ലാസ്റ്റി വേണ്ടെന്ന് ഹൃദ്രോഗ വിദഗ്ധൻ അറിയിച്ചതിനെ തുടർന്നായിരുന്നു തീരുമാനം. എന്നാൽ നിലവിലെ മരുന്ന് തുടർന്നാൽ മതിയെന്ന് ഡോക്ടർമാർ പറഞ്ഞു. ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി രണ്ടാഴ്ച പിന്നിട്ടിട്ടും കേസിലെ ഒന്നാം പ്രതി പൂക്കോയ തങ്ങളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ലയെന്നത് വിമർശനാത്മകമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button