Latest NewsUAENewsGulf

”വൻ നിയമ മാറ്റം”; യു.എ.ഇയിൽ ഇനി മുതൽ പ്രവാസികളുടെ സമ്പൂർണ ഉടമസ്ഥതയിൽ വാണിജ്യ സ്ഥാപനങ്ങൾ ആരംഭിക്കാം

 

അറബ് രാജ്യമായ യു.എ.ഇയിൽ ഇനി മുതൽ പ്രവാസികളുടെ സമ്പൂർണ ഉടമസ്ഥതയിൽ വാണിജ്യ സ്ഥാപനങ്ങൾ തുടങ്ങാം. മുഖ്യ ഓഹരി പങ്കാളിത്തം സ്വദേശിക്ക് ആയിരിക്കണമെന്ന നിബന്ധനയും ഇതിനോടകം ഒഴിവാക്കുകയും ചെയ്തു. കമ്പനി ഉടമസ്ഥാവകാശ നിയമത്തിൽ പ്രേസിടെന്റാണ് ഭേദഗതി വരുത്തി ഉത്തരവിറക്കിയിരിക്കുന്നത്.

കമ്പനി ഉടസ്ഥവകാശ നിയമത്തിൽ വലിയ മാറ്റങ്ങളാണ് യു.എ.ഇ പ്രഖ്യാപിച്ചിരിക്കുന്നത്. മാറ്റം വരുത്തിയ ഭേദഗതികൾ ഡിസംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് സൂചനകൾ. ചിലത് ആറ് മാസത്തിന് ശേഷവും നിലവിൽ വരും. നേരത്തേ ഫ്രീസോണിന് പുറത്ത് ലിമിറ്റഡ് കമ്പനികൾ തുടങ്ങുന്നതിന് 51 ശതമാനം ഓഹരി പങ്കാളിത്തം സ്വദേശിക്ക് ആയിരിക്കണമെന്ന് നിബന്ധനയുണ്ടായിരുന്നു. ഇത് ഒഴിവാക്കി പൂർണമായും പ്രവാസികളുടെ ഓഹരി പങ്കാളിത്തത്തിൽ ഓൺഷോറിൽ സ്ഥാപനങ്ങൾ ആരംഭിക്കാം.എണ്ണഖനനം, ഊർജോൽപാദനം, പൊതുഗതാഗതം, സർക്കാർ സ്ഥാപനം മുതലായ തന്ത്രപ്രധാന മേഖലകളിൽ വിദേശ നിക്ഷേപത്തിന് നിയന്ത്രണങ്ങൾ തുടരുകയും ചെയ്യും.

shortlink

Post Your Comments


Back to top button