Latest NewsKerala

പാർട്ടി ഓഫീസിലെ മദ്യപാനം: സിപിഎം ബ്രാഞ്ച് സെക്രട്ടറി പാര്‍ട്ടി പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചതായി പരാതി

ശംഖുംമുഖം: രാജീവ് നഗര്‍ കോളനിയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി ദിലീപ് കുമാര്‍ സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചതായി പരാതി. കയ്യില്‍ വെട്ടേറ്റ മെഹ്ദാദിനെ ചികിത്സയ്ക്ക് വിധേയനാക്കി. ഇന്നലെ രാവിലെയോടെയാണ് സംഭവം. സിപിഎമ്മിന്റെ പാര്‍ട്ടി ഓഫീസിനുള്ളില്‍ വെച്ച്‌ ദിലീപും കൂട്ടരും മദ്യപിച്ചതിനെ തുടര്‍ന്നുള്ള വാക്കുതര്‍ക്കമാണ് പ്രശ്‌നത്തിന് കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

കഴുത്തിനെ ലക്ഷ്യമിട്ട് വെട്ടിയ വെട്ട് മെഹ്ദാദ് തടഞ്ഞതോടെയാണ് കയ്യില്‍ വെട്ട് കൊണ്ടതെന്ന് സമീപവാസികള്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്നുള്ള പരാതിയില്‍ വലിയതുറ പോലീസ് ദിലീപിനെ ഓടിച്ചിട്ട് പിടിച്ചു. സംഭവത്തലേന്ന് രാത്രി 10 മണിയോടെയാണ് ദിലീപും കൂട്ടരും തെരഞ്ഞെടുപ്പ് പാര്‍ട്ടി ഓഫീസിനുള്ളില്‍ വെച്ച്‌ മദ്യപിച്ചത്. ഇത് കണ്ട മറ്റൊരു സിപിഎമ്മിലെ പ്രാദേശിക നേതാവ് പീരുമുഹമ്മദ് ചോദ്യം ചെയ്തപ്പോള്‍ ദിലീപ് പീരുമുഹമ്മദിനോട് തട്ടിക്കയറുകയും പാര്‍ട്ടി ഓഫീസിന് മുന്നില്‍ വെച്ചുതന്നെ പീരുമുഹമ്മദിനെ മര്‍ദിക്കുകയും ഷര്‍ട്ട് വലിച്ചു കീറുകയും ചെയ്തു.

read also: ‘മൊഴി മാറ്റിയാൽ അഞ്ച് സെന്റ് സ്ഥലവും 25 ലക്ഷം രൂപയും നൽകാം’; നടിയെ ആക്രമിച്ച കേസില്‍ മറ്റൊരു സാക്ഷി

വിവരം അറിഞ്ഞെത്തിയ പീരുമുഹമ്മദിന്റെ ബന്ധു മെഹ്ദാദ് ദീലീപിനെ മര്‍ദിച്ചു. സംഭവം അറിഞ്ഞെത്തിയ പാര്‍ട്ടി പ്രവര്‍ത്തകള്‍ ഇരുവരേയും പിടിച്ചുമാറ്റി പ്രശ്‌നം ഒത്തുതീര്‍പ്പാക്കിയെങ്കിലും ദീലീപ് ഇന്നലെ രാവിലെ മെഹ്ദാദിന്റെ വീടിന് മുന്നില്‍ വെച്ച്‌ മെഹ്ദാദിനെ വെട്ടുകയായിരുന്നു. വാദിയും പ്രതിയും സിപിഎമ്മുകാരായതുകൊണ്ട് എങ്ങനെയെങ്കിലും ഒതുക്കി തീര്‍ക്കുകയെന്ന നീക്കത്തിലായിരുന്നു പാര്‍ട്ടി നേതൃത്വം.

വിവരം ചോര്‍ന്ന് പോകാതിരിക്കാനുള്ള മുന്‍ കരുതലും പാര്‍ട്ടി ഒരുക്കി. എന്നാല്‍ സംഭവം പുറത്തായതോടെ പാര്‍ട്ടി നേതൃത്വം വെട്ടിലായി. തുടര്‍ന്ന് ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്നും ദിലീപിനെ നീക്കം ചെയ്തു. സംഭവത്തില്‍ ദിലീപിനെതിരെ വലിയതുറ പോലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button