ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ തെക്കുപടിഞ്ഞാറന്‍ കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം 25ന് ഉച്ചയോടെ തമിഴ്നാടിന്റെ തീരങ്ങളില്‍ വീശിയടിക്കുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വമിയുടെ നേതൃത്വത്തില്‍ ഇന്നലെ പ്രത്യേക മന്ത്രിസഭായോഗം ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തി.
മഹാബലിപുരത്തും പുതുച്ചേരിയിലെ കാരയ്ക്കലിലും കാറ്റിന്റെ വേഗം മണിക്കൂറില്‍ 120 കിലോമീറ്ററായിരിക്കും. തമിഴ്നാട്ടിലെ ചെന്നൈ, ചെങ്കല്‍പ്പട്ട്, കാഞ്ചിപുരം, മയിലാടുതുറൈ, വിഴുപ്പുറം, കടലൂര്‍ എന്നീ ജില്ലകളിലും പുതുച്ചേരിയിലും ചുഴിലിക്കാറ്റ് നാശം വിതക്കാനാണ് സാധ്യത.
നിലവില്‍ 40-50 കിലോമീറ്റര്‍ വരെ വേഗതയിലാണ് നീങ്ങുന്നത്.
read also: ക്ഷേത്ര ഭൂമിയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കൃത്യമായി വാടക നൽകണം: ഉത്തരവുമായി ഹൈക്കോടതി
നാഗപട്ടണത്ത് മത്സ്യത്തൊഴിലാളികള്‍ കടലില്‍ ഇറങ്ങരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്കി. അതെ സമയം ചില ട്രെയിൻ സർവീസുകൾ നിർത്തലാക്കിയിട്ടുണ്ട്. അടിയന്തിര സാഹചര്യം കണക്കിലെടുത്തു കേന്ദ്ര ദുരന്ത നിവാരണ സേനയെയും വിന്യസിച്ചിട്ടുണ്ട്.
Post Your Comments