Latest NewsIndiaNews

ഹിന്ദുസ്ഥാന്’ പകരം ‘ഭാരതം’എന്ന് പറഞ്ഞ് എംഎൽഎ; അത്രയ്ക്ക് ബുദ്ധിമുട്ടുള്ളവർ പാകിസ്താനിലേക്ക് പോകൂവെന്ന് ബിജെപി

സത്യപ്രതിജ്ഞ ചെയ്യാൻ എഴുന്നേറ്റപ്പോൾ അദ്ദേഹത്തിന്‍റെ ഈ ആവശ്യം സ്പീക്കർ അംഗീകരിക്കുകയും ചെയ്തു.

പാട്‌ന: ഹിന്ദുസ്ഥാന്’ പകരം ‘ഭാരതം’എന്ന് പറഞ്ഞ എംഎൽഎയുടെ നടപടി വിവാദത്തിൽ. ബീഹാറിലെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ ‘ഹിന്ദുസ്ഥാൻ’എന്ന വാക്ക് ഉപയോഗിക്കാൻ മടിച്ച (എഐഎംഐ.എം) എംഎഎൽഎ അക്തറുൽ ഈമാനിന്‍റെ നടപടിയാണ് ഇപ്പോൾ ചർച്ചയാകുന്നത്. സത്യവാചകത്തിൽ ‘ഹിന്ദുസ്ഥാന്’ പകരം ഭാരതം എന്ന വാക്ക് ഉൾപ്പെടുത്തണമെന്ന അദ്ദേഹത്തിന്‍റെ ആവശ്യമാണ് വിവാദങ്ങൾക്കിടയാക്കിയത്. ഭരണഘടന ചൂണ്ടിക്കാട്ടിയായിരുന്നു ഈമാൻ ഈ ആവശ്യം ഉന്നയിച്ചത്. ഭരണഘടനയിൽ ‘ഭാരതം’എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത് അതിന് പകരമായി ഹിന്ദുസ്ഥാൻ എന്ന വാക്ക് ഉപയോഗിക്കാമോയെന്ന് തനിക്കറിയണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാൽ ‘ഭരണഘടന അനുസരിച്ചാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. അതിൽ എല്ലായിടത്തും ഭാരതം എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിന് പകരമായി ഹിന്ദുസ്ഥാൻ എന്ന് ഉപയോഗിക്കുന്നതിൽ കുഴപ്പമില്ലേ എന്നാണ് എനിക്കറിയേണ്ടത്. അതോ സത്യപ്രതിജ്ഞയിൽ ഭാരതം എന്ന വാക്ക് തന്നെ ഉപയോഗിക്കണോ. ഭരണഘടന എല്ലാത്തിനും മുകളിൽ ഉയർത്തിപ്പിടിക്കേണ്ട സാമാജികരാണ് നമ്മൾ’ എന്നായിരുന്നു അക്തറുൽ ഈമാനിന്‍റെ വാക്കുകൾ. അതേസമയം സത്യപ്രതിജ്ഞ ചെയ്യാൻ എഴുന്നേറ്റപ്പോൾ അദ്ദേഹത്തിന്‍റെ ഈ ആവശ്യം സ്പീക്കർ അംഗീകരിക്കുകയും ചെയ്തു. അതിനുശേഷമാണ് വിവാദങ്ങൾ ഉയർന്നത്.

Read Also: വോട്ടേഴ്‌സ് ലിസ്റ്റില്‍ 1000 റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ പേരെങ്കിലും എടുത്ത് കാണിക്കാമോ: ബിജെപിയോട് ഒവൈസി

എംഎൽഎയുടെ ഇത്തരം നടപടിയെ ശക്തമായി വിമർശിച്ച് ബിജെപി രംഗത്ത് വന്നതോടെ വിവാദങ്ങൾക്ക് മൂർച്ച കൂടി. ‘ഹിന്ദുസ്ഥാൻ’എന്നു പറയാൻ ബുദ്ധിമുട്ടുള്ളവർ പാകിസ്താനിലേക്ക് പോകൂയെന്നാണ് ബിജെപി നേതാവും മന്ത്രിയുമായ പ്രമോദ് കുമാർ പ്രതികരിച്ചത്. അതേസമയം ഹിന്ദുസ്ഥാൻ എന്ന വാക്ക് ഉപയോഗിക്കാൻ താൻ എതിർപ്പൊന്നും അറിയിച്ചിട്ടില്ലെന്നും ഭരണഘടനയിലെ ആമുഖം ചൂണ്ടിക്കാട്ടിയതാണെന്നുമായിരുന്നു അക്തറുൽ ഈമാൻ പ്രതികരിച്ചത്. ഏത് ഭാഷയിലും ഭരണഘടനയുടെ ആമുഖം എടുത്താൽ അതിൽ ഭാരതം എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടാണ് അതേ വാക്ക് തന്നെ ഉപയോഗിക്കുമെന്ന് താൻ പറഞ്ഞതെന്നായിരുന്നു അദ്ദേഹത്തിന്‍റെ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button