KeralaLatest NewsNews

ഗവർണർ ഒപ്പുവച്ച നിയമം എങ്ങനെ പിൻവലിക്കും?

രണ്ടു മാർഗങ്ങളാണ് ഇനി സർക്കാരിന് മുന്നിലുള്ളതെന്ന് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

തിരുവനന്തപുരം: കേരള പോലീസ് നിയമ ഭേദഗതി ആക്ഷേപവും പ്രതിഷേധവും ശക്തമായിരിക്കെ നിയമ ഭേദഗതി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. എന്നാൽ പിണറായി മന്ത്രിസഭയുടെ ശിപാർശയിൽ ഗവർണർ ഒപ്പു വച്ച ഒരു ഓർഡിനൻസ് റദ്ദാക്കാൻ രണ്ടു മാർഗങ്ങളാണ് ഇനി സർക്കാരിന് മുന്നിലുള്ളതെന്ന് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Read Also: ഒടുവിൽ മുട്ടുമടക്കി സര്‍ക്കാര്‍: വിവാദമായ പൊലീസ് നിയമഭേദഗതി പിന്‍വലിച്ചു: നടപ്പാക്കുന്നില്ലെന്ന് മുഖ്യമന്ത്രി

എന്നാൽ നിയമസഭ ചേരാത്ത സാഹാചര്യങ്ങളിലും നിയമ നിർമ്മാണം നടത്താനാണ് സർക്കാർ ഓർഡിനൻസ് ഇറക്കുന്നത്. ഭരണഘടനയുടെ 213-ാം വകുപ്പാണ് ഇതിനുള്ള അധികാരം സർക്കാരിന് നൽകുന്നത്. ഇതനുസരിച്ച് മന്ത്രിസഭയുടെ ശിപാർശ പ്രകാരമാണ് ഗവർണർ ഓർഡനൻസ് പുറപ്പെടുവിക്കുന്നത്. ഈ ഓർഡിനൻസ് തൊട്ടടുത്ത നിയമസഭാ സമ്മേളനം ആരംഭിച്ച് ആറ് ആഴ്ചയ്ക്കുള്ളിൽ ഓർഡിനൻസിന് അംഗീകാരം നൽകണം. അല്ലാത്ത പക്ഷം ഓർഡിനൻസ് അസാധുവാകും.

അതേസമയം ഗവർണർ ഒപ്പു വച്ച ഓർഡിനൻ‌സ് റദ്ദാക്കണമെന്ന പ്രമേയം നിയമസഭയിലാണ് അവതരിപ്പിക്കേണ്ടത്. എന്നാൽ മുഖ്യമന്ത്രിയോ മുഖ്യമന്ത്രി നിശ്ചയിക്കുന്ന അംഗങ്ങൾക്കോ പ്രമേയം അവതരിപ്പിക്കാം. ഇതു പാസായാൽ ഓർഡിനൻസ് ഇല്ലാതാകും. മന്ത്രിസഭാ ശിപാർശയിൽ ഓർഡിനൻസ് റദ്ദാക്കണമെന്ന പ്രമേയം ഗവർണർക്ക് നൽകിയും ഓർഡിനൻസ് റദ്ദാക്കാം. ഈ രണ്ടു വഴികളാണ് ഓർഡിനൻസ് പിൻവലിക്കാൻ സർക്കാരിന് മുന്നിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button