ന്യൂഡല്‍ഹി: പതിനഞ്ചാമത് ജി 20 ഉച്ചകോടിയില്‍ കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാന്‍ ഇന്ത്യ പാരീസ് ഉടമ്പടിയുടെ ലക്ഷ്യങ്ങള്‍ കൈവരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയില്‍ ശക്തമായ നിരവധി നടപടികള്‍ സ്വീകരിച്ചുവരികയാണ്. എല്‍.ഇ.ഡി ലൈറ്റുകള്‍ക്ക് പ്രചാരം നല്‍കിയതോടെ വര്‍ഷത്തില്‍ 3.8 കോടി ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറംതള്ളുന്നത് കുറക്കാന്‍ കഴിഞ്ഞു. എട്ടുകോടി കുടുംബങ്ങള്‍ക്ക് പുകയില്ലാത്ത അടുപ്പുകള്‍ വിതരണം ചെയ്തതായും മോദി പറഞ്ഞു.
മാത്രമല്ല ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റികുകളുടെ നിരോധനം പോലെ കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുന്നതിന് ഇന്ത്യ നിരവധി നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്. വനമേഖല കൂട്ടുകയും മറ്റും ചെയ്തു. പരിസ്ഥിതിയോട് ഇണങ്ങിയ പരമ്പരാഗത ജീവിതശൈലിയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കണമെന്നും മോദി പറഞ്ഞു. കാര്‍ബണ്‍ വികിരണം പരമാവധി കുറച്ചുകൊണ്ടുള്ള വികസനരീതികള്‍ ഇന്ത്യ സ്വീകരിച്ചിട്ടുണ്ട്. അതിലൂടെ പാരിസ് കരാറിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കാനായിട്ടുണ്ട്. ഇന്ത്യ കാര്‍ബണ്‍ ഇക്കണോമിയെ പ്രോത്സാഹിപ്പിക്കുകയും വരുംതറമുറക്ക് ഇതിനായി അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കാനും ശ്രമിച്ചുവരികയാണ്.
Read Also: ജനുവരിക്കകം പഠിപ്പിച്ചു തീര്‍ക്കണം; ഡിജിറ്റല്‍ ക്ലാസുകളുടെ എണ്ണം കൂട്ടാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്
2022-ൽ ഇന്ത്യ ലക്ഷ്യമിടുന്നതെങ്കിലും അതിനുമുമ്പായി 175 ജിഗാവാട്ട് പുനരുപയോഗ ഊർജത്തില്‍ എത്തിച്ചേരാനാണ് ആഗ്രഹിക്കുന്നത്. 2030ല്‍ ഇത് 450 ജിഗാവാട്ടാക്കാനുള്ള പ്രവര്‍ത്തനങ്ങളും നടക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രകൃതിദുരന്തങ്ങളില്‍ വേണ്ട ശ്രദ്ധ കൊടുക്കുന്നില്ലെന്ന് മോദി ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് ദരിദ്ര രാജ്യങ്ങളെയാണ് ഇതേറ്റവും കൂടുതല്‍ ബാധിക്കുന്നത്. പുതിയ സാങ്കേതിക വിദ്യാരംഗത്ത് കൂടുതല്‍ പിന്തുണയും പ്രോത്സാഹനവും നല്‍കണം. മാനവികതയെ കൂടുതല്‍ സമ്പന്നമാക്കുന്നതിന് വികസ്വര രാജ്യങ്ങള്‍ ധനസഹായം നല്‍കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
Post Your Comments