
ജയലളിതയുടെ തോഴി ശശികലയുടെ ജീവിതം സിനിമയാകുന്നു, തമിഴ് നാടിന്റെ പ്രിയപ്പെട്ട തലൈവി ജയലളിതയുടെ ജീവിതം സിനിമയായി റിലീസിനായി ഒരുങ്ങുകയാണ്, എന്നാല്‍ അതിനിടെയാണ് മറ്റൊരു വാര്‍ത്തകൂടി എത്തിയത്.
കങ്കണ അഭിനയിക്കുന്ന ജയലളിതയുടെ ബയോപിക് ആയ തലൈവി റിലീസിന് തയ്യാറെടുക്കുമ്പോള്‍ തന്നെ മറ്റൊരാളുടെ കൂടെ ജീവിതം സിനിമയാകുകയാണ്. ജയലളിതയുടെ തോഴി ശശികലയുടെ ജീവിതമാണ് സിനിമയാകുന്നത്.
ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മയാണ് സിനിമ ഒരുക്കുക, ജയലളിതയുടെ മരണത്തെ തുടര്‍ന്ന് വലിയ സംഭവ വികാസങ്ങളാണ് ശശികലയുടെ ജീവിതത്തിലുമുണ്ടായത്. ശശികലയുടെ ജീവിതം വെള്ളിത്തിരയിലെത്തുന്നത് എത്തരത്തിലായിരിക്കുമെന്ന ആകാംക്ഷയിലാണ് സിനിമാലോകം.
എന്നാൽ ഇതോടെ ബിനീഷ് കോടിയേരിയിലൂടെ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന പരപ്പന അഗ്രഹാര ജയിൽ വീണ്ടും ചർച്ചയാകുകയാണ്. ശശികല ഇപ്പോൾ ഉള്ളതും ബിനീഷ് കോടിയേരിയുള്ള ഇതേ പരപ്പന അഗ്രഹാര ജയിലിലാണ്. ഇരുവരും തടവിൽ പാർക്കുന്ന, കുപ്രസിദ്ധ കുറ്റവാളികളും ലഹരി മരുന്ന് കടത്തുകാരും തുടങ്ങിയവരുള്ള സെൻട്രൽ ജയിൽ, ശശികലെയക്കുറിച്ച് ബയോപിക് വരുന്നതിലൂടെ ഇതോടെ സിനിമയിൽ കൂടി ചർച്ചയായേക്കും.
Post Your Comments