Latest NewsKeralaNews

സംസ്ഥാന ചരിത്രത്തില്‍ തന്നെ അപൂര്‍വ സംഭവം; പിണറായി സര്‍ക്കാര്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സിന് ആയുസ് വെറും 48 മണിക്കൂര്‍ മാത്രം

തിരുവനന്തപുരം: പൊലീസ് നിയമഭേദഗതി പിന്‍വലിക്കാന്‍ തീരുമാനമായതോടെ അത് സംസ്ഥാന ചരിത്രത്തിലെ അത്യപൂര്‍വ സംഭവമായി മാറുകയായിരുന്നു. പിണറായി സര്‍ക്കാര്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സിന് ആയുസ് വെറും 48 മണിക്കൂര്‍ മാത്രമായി. പൊലീസ് നിയമഭേദഗതി പിന്‍വലിക്കാന്‍ ഓന്‍സിനന്‍സ് ഇറക്കും. വിവാദഭേദഗതി പിന്‍വലിക്കാനുള്ള ശുപാര്‍ശ മന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു. ഭേദഗതി റദ്ദാക്കാനുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ അംഗീകാരത്തിന് അയയ്ക്കും. മാധ്യമങ്ങളും പൊതുസമൂഹവും ഉയര്‍ത്തിയ പ്രതിഷേധം പരിഗണിച്ചാണ് തീരുമാനം.

Read Also : രാജ്യത്തെ ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ പാകിസ്ഥാന്‍… തെളിവുകള്‍ പുറത്തുവിട്ട് ഇന്ത്യ

തീരുമാനം ഗവര്‍ണറെ അറിയിക്കും. വിശദമായ ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും പുതിയ ഭേദഗതി. നിയമഭേദഗതി റദ്ദാക്കി കൊണ്ടുള്ള റിപീലിങ് ഓര്‍ഡര്‍ ഉടനെ പുറത്തിറങ്ങും. സാധാരണഗതിയില്‍ ബുധനാഴ്ച ദിവസമാണ് മന്ത്രിസഭായോഗം ചേരാറുള്ളത്. എന്നാല്‍ മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കേണ്ട ചീഫ് സെക്രട്ടറിയുടെ അസൗകര്യം കണക്കിലെടുത്ത് ഇന്ന് വൈകുന്നേരം മന്ത്രിസഭായോഗം ചേരുകയും വിവാദഭേദഗതി പിന്‍വലിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. സര്‍ക്കാര്‍ പുറത്തിറക്കിയ ഒരു ഓര്‍ഡിനന്‍സ് 48 മണിക്കൂറിനകം റദ്ദാക്കപ്പെടുന്നത് സംസ്ഥാന ചരിത്രത്തില്‍ തന്നെ അപൂര്‍വ്വ സംഭവമാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button