KeralaLatest NewsNews

ചികിത്സയ്ക്കെന്ന വ്യാജേന ബുദ്ധിമാന്ദ്യമുള്ള സ്ത്രീയെ പീഡിപ്പിച്ച സംഭവം ; ഭര്‍ത്താവും പാസ്റ്ററും അറസ്റ്റിൽ

പൂവാര്‍: ബുദ്ധിമാന്ദ്യമുള്ള യുവതിക്ക് വിവാഹം കഴിഞ്ഞ് ഏറെ നാളായിട്ടും കുട്ടികള്‍ ഇല്ലാത്തതിനാല്‍ ചികിത്സയ്ക്കെന്ന വ്യാജേന തൃശൂരില്‍ എത്തിച്ച ശേഷമാണ് പീഡിപ്പിച്ചത്.പരാതിയില്‍ ആറ് മാസത്തിനുശേഷം ഭര്‍ത്താവും പാസ്റ്ററും പൊലീസ് പിടിയിലായി. പരണിയം സ്വദേശി കുഞ്ഞുമോന്‍, തൃശൂര്‍ സ്വദേശി പാസ്റ്റര്‍ വില്യം ജോണ്‍ എന്നിവരാണ് അറസ്റ്റിലായത്.

Read Also : മാധ്യമ സ്വാതന്ത്ര്യത്തിന്റെ കഴുത്തിൽ കത്തി വയ്ക്കുന്ന പിണറായി വിജയന്റെ ഓർഡിനൻസിൽ ഒപ്പിട്ട ഗവർണർക്കെതിരെ ജനം ടിവിയുടെ ശക്തമായ പ്രതിഷേധം

ജൂണിലാണ് സംഭവം നടന്നത്. യുവതിയെയും കൂട്ടി കുഞ്ഞുമോന്‍ തൃശൂരിലെ വില്യം ജോണിന്റെ വീട്ടിലെത്തി. 5 ദിവസം അവിടെ ഉണ്ടായിരുന്ന യുവതിയെ ഭര്‍ത്താവ് ചികിത്സയുടെ ഭാഗമെന്ന് ധരിപ്പിച്ച്‌ വില്യം ജോണ്‍ പീഡിപ്പിക്കുകയായിരുന്നു. എതിര്‍ത്ത യുവതിയെ ഭര്‍ത്താവ് കഴുത്തിന് കുത്തിപ്പിടിച്ച്‌ ഭീഷണിപ്പെടുത്തിയതായി പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. കാഞ്ഞിരംകുളത്തിന് സമീപം ചാണിയിലെ പ്രാര്‍ത്ഥനാ കേന്ദ്രവുമായുള്ള പരിചയമാണ് കുഞ്ഞുമോന് വില്യം ജോണുമായുള്ളത്.

വീട്ടിലെത്തിയ യുവതി ചേച്ചിയോട് വിവരം ധരിപ്പിച്ചു. തെട്ടടുത്ത ദിവസം പൂവാര്‍ പരാതി നല്‍കിയിട്ടും കണ്ടെയ്ന്‍മെന്റ് സോണ്‍ എന്ന കാരണം പറഞ്ഞ് പൊലീസ് അവരെ തിരിച്ചയച്ചു. പൂവാര്‍ സി.ഐ, ഡി.വൈ.എസ്.പി, റൂറല്‍ എസ്.പി, വനിതാ സെല്‍ എന്നിവിടങ്ങളില്‍ പരാതി നല്‍കിയിട്ടും ഒരു നടപടിയും സ്വീകരിക്കാത്തതിനാല്‍ കാഞ്ഞിരംകുളം സ്വദേശിയായ പരാതിക്കാരി കഴിഞ്ഞ ഒക്ടോബര്‍ 3 ന് ഡി.ജി.പിക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് കാഞ്ഞിരംകുളം പൊലീസ് കേസെടുത്ത് പൂവാര്‍ പൊലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞുമോനെ പിടികൂടി തൃശൂരില്‍ എത്തിച്ച്‌ വില്യം ജോണിനെ അറസ്റ്റ് ചെയ്ത് തെളിവെടുപ്പ് നടത്തി.

shortlink

Post Your Comments


Back to top button