Latest NewsKerala

ഭാര്യയെ വൈദീകൻ പീഡിപ്പിച്ചുവെന്ന പരാതിയിൽ ഭര്‍ത്താവ് വീഡിയോയുമായി രംഗത്ത്

മകനെയും മകളെയും ഒപ്പം നിര്‍ത്തിയാണ് യുവാവ് കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്

കാലടി: മഞ്ഞപ്ര മേരിഗിരി സെന്റ് സെബാസ്റ്റ്യന്‍ പള്ളിയിലെ മുന്‍ വികാരിയും കമ്മിറ്റി അംഗവും ഭാര്യയെ പീഡിപ്പിച്ചതായി ഭര്‍ത്താവിന്റെ വെളിപ്പെടുത്തല്‍. സമൂഹമാധ്യമങ്ങളില്‍ വീഡിയോയിലൂടെയായിരുന്നു വെളിപ്പെടുത്തല്‍. യുവാവിന്റെ ആരോപണങ്ങള്‍ മഞ്ഞപ്ര പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ബിനു കിലുക്കനും ശരിവയ്ക്കുന്നു. സീറോമലബാര്‍ സഭയുടെ എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിലുള്ളതാണ് മേരിഗിരി സെന്റ് സെബാസ്റ്റ്യന്‍ പള്ളി.

മകനെയും മകളെയും ഒപ്പം നിര്‍ത്തിയാണ് യുവാവ് കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്. പള്ളിയിലെ സണ്‍ഡേ സ്‌കൂള്‍ അധ്യാപികയായിരുന്നു ഭാര്യ. ഇവരെ വികാരിയായിരുന്ന ഫാ. സെബാസ്റ്റന്‍ നെല്ലിശേരി കുടുംബ രജിസ്റ്ററില്‍ തിരുത്തല്‍ നടത്താന്‍ പള്ളിമേടയിലേക്ക് വിളിച്ചു വരുത്തിയാണ് ലൈംഗികമായി പീഡിപ്പിച്ചതെന്ന് യുവാവ് ആരോപിച്ചു. വികാരിയുടെ പീഡനം കമ്മിറ്റി അംഗമായിരുന്ന ബെന്നി അറിയുകയും പിന്നിട് ബെന്നിയും വികാരിയും കൂടി പല പ്രാവശ്യം ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായും യുവാവ്‌ വീഡിയോയില്‍ വെളിപ്പെടുത്തി.

വിഷയത്തില്‍ വിവിധ മധ്യസ്ഥ ചര്‍ച്ച നടത്തി. എന്നാല്‍, നിയമപരമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വീഡിയോയിലുണ്ട്. മുന്‍ വികാരി സെബാസ്റ്റ്യന്‍ നെല്ലിശേരിയും കമ്മിറ്റി അംഗങ്ങളും, മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തും ചേര്‍ന്നാണ് പീഡനം നടത്തിയതെന്ന് ബിനു കിലുക്കന്‍ വെളിപ്പെടുത്തുന്നു. വീഡിയോ കാണാം:

shortlink

Post Your Comments


Back to top button