പതിനഞ്ചുവയസുകാരനെ വൈദികൻ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പൂനെ രൂപത ബിഷപ്പിനും, ബോംബെ ആർച്ച് ബിഷപ്പിനും എതിരെ പോക്‌സോ കേസ്. 15 കാരനെ ശാരീരികമായി വൈദികൻ ഉപദ്രവിച്ച സംഭവം മൂടി വെച്ചതിനാണ് ബിഷപ്പുമാർക്കെതിരെ പോക്‌സോ കേസ് എടുത്തിട്ടുള്ളത്. മഹാരാഷ്‌ട്രയിലെ പൂനെയിലാണ് സംഭവം.
ഫാദർ വിൻസെന്റ് പെരേര(56), പൂനെ രൂപത ബിഷപ്പ് തോമസ് ദാബ്രെ (77), ബോംബെ ആർച്ച് ബിഷപ്പ് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് (70)എന്നിവർക്കെ തിരെയാണ് കേസ്. കുട്ടിയെ ശാരീരികമായി ഉപദ്രവിച്ച ഫാദർ വിൻസെന്റ് പെരേര ഒളിവിലാണെന്ന് പോലീസ് പറയുന്നു.മറ്റൊരു ലൈംഗികാരോപണക്കേസിൽ ജാമ്യത്തിലറങ്ങിയപ്പോഴാണ് ഫാദർ പെരേര കുട്ടിയെ ഉപദ്രവിക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം.
കുട്ടിയുടെ വീട് സന്ദർശിച്ച് ഫാദർ 15 കാരനെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. സംഭവം മറച്ചുവെക്കാൻ ശ്രമിച്ചതിനാണ് മറ്റ് രണ്ടുപേർക്കുമെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. പൂനെ രൂപത ബിഷപ്പ് തോമസ് ദാബ്രെയിൽ നിന്ന് സഹായം തേടിയതായും ബോംബെ ആർച്ച് ബിഷപ്പ് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസുമായി ബന്ധപ്പെട്ടെങ്കിലും ആരും സഹായിച്ചില്ലെന്നും കുട്ടിയുടെ കുടുംബം ആരോപിച്ചു. ഞങ്ങളുടെ കുട്ടിക്ക് നീതി ലഭിക്കാൻ പള്ളിയോ പോലീസോ ഞങ്ങളെ രക്ഷിക്കാൻ എത്തിയില്ല. കേസിലെ മുഖ്യപ്രതിയെ സംരക്ഷിക്കാനാണ് ബിഷപ്പും ആർച്ച് ബിഷപ്പും ശ്രമിച്ചത് – കുടുംബം ആരോപിക്കുന്നു.
കേസിൽ ഒന്നാം പ്രതിയായ ഫാദർ വിൻസെന്റ് മറ്റൊരു ലൈംഗികാരോപണ കേസിൽ പോക്സോ നിയമപ്രകാരം 18 മാസം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇയാൾ സെന്റ് പാട്രിക്‌സ് ഹൈസ്‌കൂൾ പ്രിൻസിപ്പലായിരിക്കെ എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിയെ പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ അശ്ലീല വീഡിയോകൾ കാണിച്ചെന്നും, മർദ്ദിച്ചുവെന്നുമായിരുന്നു ആരോപണം ഉണ്ടായത്.
Post Your Comments