ന്യൂഡല്‍ഹി: അതിശൈത്യത്തില്‍ തണത്തു വിറച്ച് തലസ്ഥാന നഗരമായ ഡല്‍ഹി. നവംബര്‍ മാസത്തിലെ ഏറ്റവും വലിയ തണുപ്പ് ഞായറാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്തരത്തില്‍ കടുത്ത ശൈത്യം നവംബറില്‍ തന്നെ ഡല്‍ഹിയില്‍ ഉണ്ടായിരിക്കുന്നത്.
ഞായറാഴ്ച ഡല്‍ഹിയിലെ താപനില 6.9 ഡിഗ്രി സെല്‍ഷ്യസായിരുന്നു. ശനിയാഴ്ച 8.5 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില. ഞായറാഴ്ച പുലര്‍ച്ചെ കടുത്ത തണുപ്പാണ് അനുഭവപ്പെട്ടിരിക്കുന്നത്. 14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇത്തരമൊരു തണുത്ത പ്രഭാതം നവംബറില്‍ ഉണ്ടായത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശൈത്യ തരംഗം അനുഭവപ്പെട്ടതായും സൂചന ലഭിച്ചിരിക്കുകയാണ്.
വെള്ളിയാഴ്ച 7.5 ഡിഗ്രി സെല്‍ഷ്യസാണ് താപനില രേഖപ്പെടുത്തിയിരിക്കുന്നത്. 2006 നവംബര്‍ 29ന് ശേഷം ആദ്യമായാണ് താപനില ഈ നിലയില്‍ എത്തിയിരിക്കുന്നത്.
Post Your Comments