കൃഷ്ണന്റേയും പശുക്കളുടേയും ഉത്സവ ദിവസമായ ഗോപാഷ്ടമി നാളിൽ മധ്യപ്രദേശിൽ പുതിയ തുടക്കം. പുതിയതായി രൂപം നൽകിയ പശു ക്യാബിനറ്റിന്റെ ആദ്യ യോഗം ചേർന്നു. ഓൺലൈൻ ആയിട്ട് ചേർന്ന യോഗത്തിൽ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ അധ്യക്ഷത വഹിച്ചു.
പശുക്കളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കുമാണ് ക്യാബിനറ്റ് പ്രാധാന്യം നൽകുക. പശുവളർത്തലിലൂടെയും സംരക്ഷണത്തിലൂടെയും ഗ്രാമീണ മേഖലയിൽ കൂടുതൽ തൊഴിലവസരം സൃഷ്ടിക്കുകയെന്നതും ക്യാബിന്റെ ലക്ഷ്യമാണ്. പശുക്കളുടെ സംരക്ഷണത്തിനൊപ്പം ഗ്രാമത്തിന്റെ സാമ്പത്തികവ്യവസ്ഥ ത്വരിതപ്പെടുത്തുകയും ചെയ്യുക എന്നതും ക്യാബിനറ്റ് ലക്ഷ്യമിടുന്നുവെന്ന് മുഖ്യമന്ത്രി യോഗത്തിനിടെ അറിയിച്ചു.
കൂടാതെ, പശുവളർത്തലിലൂടെയും സംരക്ഷണത്തിലൂടെയും ഗ്രാമീണ മേഖലയിൽ കൂടുതൽ തൊഴിലവസരം സൃഷ്ടിക്കുകയെന്നതും ക്യാബിനറ്റിന്റെ ഉദ്ദേശം തന്നെയാണ്. ക്യാബിനറ്റ് രൂപീകരിച്ചത് മധ്യപ്രദേശ് സര്‍ക്കാരിന്റെ അഭിമാന നേട്ടമായാണ് ബിജെപി ഉയര്‍ത്തിക്കാട്ടുന്നത്.
Post Your Comments