COVID 19Latest NewsIndiaNews

കോവിഡിനെതിരെ ശക്തമായ പ്രതിരോധവുമായി രാജ്യം ; കോവിഡ് മുക്തിനിരക്കിൽ വൻവർദ്ധനവ്

ന്യൂഡൽഹി : രാജ്യത്ത് കോവിഡ് മുക്തി നിരക്കിൽ വൻവർദ്ധനവ് . രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 91 ലക്ഷം കടന്നപ്പോൾ കോവിഡ് മുക്‌തരുടെ എണ്ണം കോവിഡ് ബാധിതരേക്കാള്‍ കുറഞ്ഞു. രാജ്യത്തെ നിലവിലെ രോഗമുക്‌തി നിരക്ക് 93.68 ശതമാനമാണ്.കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത് 44,059 ആളുകള്‍ക്കാണ്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 91,39,866 ആയി ഉയര്‍ന്നു.

Read Also : ശബരിമലയിൽ ദേവസ്വം ബോർഡ് ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു

കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 511 ആളുകള്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചതോടെ രാജ്യത്തെ ആകെ മരണസംഖ്യ 1,33,738 ആയി ഉയര്‍ന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിലവില്‍ ചികില്‍സയില്‍ കഴിയുന്ന ആളുകളുടെ എണ്ണം 4,43,486 ആണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button