COVID 19Latest NewsIndiaNews

രാജ്യത്ത് കോവിഡ് രോഗബാധിതര്‍ 90 ലക്ഷം കടന്നു; 24 മണിക്കൂറിനിടയിൽ 44,069 പേര്‍ക്കു കൂടി കോവിഡ്

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 44,069 പേർക്കാണ്. ഇതോടെ ഇന്ത്യയില്‍ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 91,39,866 ആയി ഉയർന്നിരിക്കുന്നു. ഇന്നലെ 511 പേരാണ് കൊറോണ വൈറസ് രോഗം പിടിപെട്ടു മരിച്ചത്. 1,33,738 പേരാണ് കൊറോണ വൈറസ് ബാധ മൂലം ഇതുവരെ മരിച്ചിരിക്കുന്നത്.

4,43,486 പേരാണ് കോവിഡ് ബാധിച്ചു ചികിത്സയിലാണ് കഴിയുന്നത്. ഇന്നലെ മാത്രം 41,024 പേര്‍ ആശുപത്രി വിട്ടു. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 85,62,642 ആയി ഉയർന്നു. ഇന്നലെ 8,49,596 സാംപിളുകളാണ് പരിശോധിച്ചത്. ഇതുവരെ പരിശോധിച്ച സാംപിളുകളുടെ എണ്ണം 13,25,82,730 ആയതായി ഐസിഎംആര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button