ന്യൂഡൽഹി : കേന്ദ്ര സർക്കാരിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോവിഡ് കൊവിഡ് കെെകാര്യം ചെയ്യുന്നതിൽ കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും വീഴ്‌ച പറ്റിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മാത്രമല്ല വാക്‌സിൻ വിതരണം സംബന്ധിച്ച പുതിയ ചോദ്യങ്ങളും രാഹുൽ ഉന്നയിച്ചു.
കോവിഡ് വാക്‌സിൻ പി.എം കെയർ പദ്ധതിയിലൂടെ ജനങ്ങൾക്ക് സൗജന്യമായി നൽകുമോ എന്ന് രാഹുൽ ഗാന്ധി ചോദിച്ചു.ഇന്ത്യാ ഗവൺമെന്റ് ഏത് നിർമാണ കമ്പനിയുടെ വാക്‌സിൻ സ്വീകരിക്കുമെന്നും മുഴുവൻ ഇന്ത്യൻ പൗരന്മാർക്കും വാക്‌സിൻ എന്നത്തേക്ക് നൽകുമെന്നും അദ്ദേഹം ചോദിച്ചു. തന്റെ ചോദ്യങ്ങൾക്ക് മോദി മറുപടി നൽകണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ട്വീറ്റിലൂടെയാണ് രാഹുൽ ഇക്കാര്യം ആവശ്യപ്പെട്ടത്.
രാജ്യത്തെ കൊവിഡ് സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി സംസ്ഥാന കേന്ദ്രഭരണ പ്രദേശങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ച നടത്താൻ ഒരുങ്ങുന്നതിനിടെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.
Post Your Comments