Latest NewsNewsIndia

കുട്ടികളുണ്ടാകാന്‍ സ്ത്രീകളുടെ ശരീരത്തിലൂടെ ചവിട്ടി കടന്നുപോകുന്ന പൂജാരി : വിചിത്ര ചടങ്ങുകള്‍

ധരംതരി : കുട്ടികളുണ്ടാകാത്തവര്‍ക്കായി ചത്തിസ്ഗഢിലെ ധംതരി ജില്ലയിലെ ക്ഷേത്രത്തില്‍ നടന്നുവരുന്ന വിചിത്രമായ ഒരു ചടങ്ങ് ദേശീയ ശ്രദ്ധ നേടുന്നു. റായ്പൂരില്‍ നിന്നും 90 കി.മീ അകലെയുള്ള അങ്കാര്‍മോത്തി ദേവി ക്ഷേത്രത്തിലെ ആയിരങ്ങള്‍ പങ്കെടുക്കുന്ന ഉല്‍സവത്തിലാണ് വിവാഹം കഴിഞ്ഞ് കുട്ടികളില്ലാത്ത സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ഈ പ്രത്യേക ചടങ്ങ്.

Read Also :ഏവരേയും ഭീതിയിലാഴ്ത്തുന്ന കാന്‍സര്‍ എന്ന മഹാമാരിയെ മനുഷ്യന്‍ കീഴടക്കാനൊരുങ്ങുന്നു : കാന്‍സര്‍ വന്നാല്‍ ഇനി മരണമില്ല… വിജയവാര്‍ത്ത അറിയിച്ച് ശാസ്ത്രലോകം

ക്ഷേത്രത്തിന്റെ മുറ്റത്ത് നിരന്ന് കിടക്കുന്ന സ്ത്രീകളുടെ ശരീരത്തിലൂടെ ചവിട്ടി പൂജാരി കടന്നുപോകുന്നതാണ് ചടങ്ങ്. ആചാരത്തിന്റെ ഭാഗമായി കമിഴ്ന്ന് കിടക്കുന്ന നൂറോളം സ്ത്രീകളുടെ മുകളിലൂടെയാണ് ഇങ്ങനെ പൂജാരി നടന്നുപോവുക. ഇത്തവണയും ഒട്ടേറെ സ്ത്രീകള്‍ ഈ ചടങ്ങില്‍ പങ്കെടുത്തു. ഇതിന്റെ വിഡിയോ ഇപ്പോള്‍ ദേശീയ തലത്തില്‍ ചര്‍ച്ചയാവുകയാണ്. ഇത്തരത്തില്‍ ചടങ്ങ് പൂര്‍ത്തിയാക്കിയാല്‍ കുട്ടികളുണ്ടാകാനുള്ള അനുഗ്രഹം കിട്ടുമെന്നാണ് വിശ്വാസം.

ഈ മാസം 20ന് നടന്ന ചടങ്ങിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മാസ്‌കോ, സാമൂഹിക അകലമോ പാലിക്കാതെ ആയിരങ്ങളാണ് ഉല്‍സവത്തില്‍ പങ്കെടുത്തത്. അതേസമയം ഇത്തരം ആചാരങ്ങളെ താനൊരു വിധത്തിലും പിന്തുണയ്ക്കുന്നില്ലെന്നാണ് ഛത്തീസ്ഗഡ് വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കിര്‍ണമയി നായിക് വ്യക്തമാക്കുന്നു. എന്നാല്‍ വിശ്വാസ വികാരങ്ങളെ വ്രണപ്പെടുത്താത്ത സ്ത്രീകളെ ബോധവല്‍ക്കരിക്കാനാണ് അധികൃതരുടെ നീക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button