വാഷിങ്ടൻ; ജി–20 രാജ്യങ്ങളുടെ ഉച്ചകോടിയിൽ പങ്കെടുത്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, കോവിഡ്19മായി ബന്ധപ്പെട്ട പ്രത്യേക സമ്മേളനത്തിൽ പങ്കെടുക്കാതെ മുങ്ങി. പിന്നീട് വാഷിങ്ടണിനു പുറത്തുള്ള സ്വന്തം ഗോൾഫ് കോഴ്സിൽ അദ്ദേഹത്തെ കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്തിരിക്കുന്നു. കോവിഡ് കാരണം വെർച്വൽ ആയാണ് ജി–20 ഉച്ചകോടി നടന്നതും.
വൈറ്റ് ഹൗസിന്റെ സിറ്റ്വേഷൻ റൂമിൽനിന്നാണ് ലോകനേതാക്കൾക്കൊപ്പം ട്രംപ് ഉച്ചകോടിയിൽ പങ്കെടുക്കുകയുണ്ടായത്. എന്നാൽ ഉച്ചകോടി തുടങ്ങി 13 മിനിറ്റ് ആയപ്പോഴേക്കും യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറിച്ചതിനെക്കുറിച്ച് അദ്ദേഹം ട്വീറ്റ് ചെയ്യുകയുണ്ടായി. പ്രാദേശിക സമയം പകല്‍ പത്തുമണി ആയപ്പോഴേക്കും വൈറ്റ് ഹൗസിനു പുറത്തേക്ക് പ്രസിഡന്റ് പോവുകയുണ്ടായി.
മഹാമാരിയെ നേരിടാൻ സജ്ജമാകുന്നതുനെക്കുറിച്ചുള്ള സമ്മേളനം തുടങ്ങാനിരിക്കെയാണ് അദ്ദേഹം സ്ഥലം വിട്ടത്. പ്രസിഡന്റ് പദവിയില്‍ അവസാനത്തെ ജി–20 ഉച്ചകോടിക്കാണ് അദ്ദേഹം പങ്കെടുത്തത്.
തിരഞ്ഞെടുപ്പിൽ പരാജയപ്പെടുകയും ആ പരാജയത്തെ അംഗീകരിക്കാതിരിക്കുകയും ചെയ്തത് ജി–20 നേതാക്കൾക്കിടയിൽ ട്രംപിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. മിക്ക ജി–20 നേതാക്കളും ജോ ബൈഡനെ അഭിനന്ദിക്കുകയും ചെയ്തു.
Post Your Comments