KeralaLatest NewsNews

തിരുവനന്തപുരം- വെരാവൽ വീക്ക്​ലി സ്​പെഷൽ ട്രെയിൻ അടുത്ത മാസം 7 മുതൽ

തിരുവനന്തപുരം: തിരുവനന്തപുരം – വെരാവൽ വീക്ക്​ലി സ്​പെഷൽ ട്രെയിൻ (06334/06333)ഡിസംബർ ഏഴു മുതൽ സർവിസ്​ നടത്താനൊരുങ്ങുന്നു. തിങ്കളാഴ്​ചകളിൽ വൈകീട്ട്​ 3.40ന്​ തിരുവനന്തപുരത്തുനിന്ന്​ പുറപ്പെടുന്ന ട്രെയിൻ ബുധനാഴ്​ച വൈകീട്ട്​ 3.45ന്​ വെരാവലിൽ എത്തിച്ചേരുന്നതാണ്. തിരിച്ച്​ വെരാവലിൽ നിന്ന്​ ഡിസംബർ 10 മുതലാണ്​ സർവിസ്​ നടത്തുന്നത്. വ്യാഴാഴ്​ചകളിൽ ​ൈവകീട്ട്​ 6.40ന്​ വെരാവലിൽനിന്ന്​ പുറപ്പെടുന്ന ട്രെയിൻ ശനിയാഴ്​ച വൈകീട്ട്​ നാലിന്​ തിരുവനന്തപുരത്തെത്തും.

വെരാവൽ – തിരുവനന്തപുരം വീക്ക്​ലി സ്​പെഷൽ ട്രെയിനിന്​ (06333) കേരളത്തിൽ കാസർകോട്​, കാഞ്ഞങ്ങാട്​, പയ്യന്നൂർ, കണ്ണപുരം, കണ്ണൂർ, തലശ്ശേരി, വടകര,കൊയിലാണ്ടി, കോഴിക്കോട്​, ഫറോക്ക്​, പരപ്പനങ്ങാടി,തിരൂർ, കുറ്റിപ്പുറം, പട്ടാമ്പി, ഷൊർണൂർ,തൃശൂർ,ആലുവ,എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കൊല്ലം, തിരുവനന്തപുരം പേട്ട എന്നിവിടങ്ങളിൽ സ്​റ്റോപ്പുണ്ടാകുമെന്ന്​ റെയിൽവെ അധികൃതർ അറിയിക്കുകയുണ്ടായി. ഗുജറാത്തിൽ മാനിനഗർ, കേരളത്തിൽ മാവേലിക്കര എന്നിവിടങ്ങളിൽ ഇൗ ട്രെയിനിന്​ സ്​റ്റോപ്പ്​ ഒഴിവാക്കിയിരിക്കുന്നു.

തിരുവനന്തപുരം- വെരാവൽ വീക്ക്​ലി സ്​പെഷ്യൽ ട്രെയിനിന് (06334) കേരളത്തിൽ കൊല്ലം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല,കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, ഷൊർണൂർ, പട്ടാമ്പി, കുറ്റിപ്പുറം, തിരൂർ, കോഴിക്കോട്​, തലശ്ശേരി, കണ്ണൂർ, കാഞ്ഞങ്ങാട്​, കാസർകോട്​ എന്നിവിടങ്ങളിലാണ്​ സ്​റ്റോപ്പ് ഉള്ളത്​.

തിരുവനന്തപുരം പേട്ട ,പരപ്പനങ്ങാടി,​ ഫറോക്ക്​, കൊയിലാണ്ടി, വടകര, കണ്ണപുരം, പയ്യന്നൂർ എന്നിവിടങ്ങളിൽ ഇൗ ട്രെയിനിന്​ സ്​റ്റോപ്പ്​ ഒഴിവാക്കിയിരിക്കുന്നു.

തിരുവന്തപുരം- വെരാവൽ വീക്ക്​ലി സ്​പെഷൽ ട്രെയിനിന്​ (06334) ​െഎ.ആർ.സി.ടി.സി പോർട്ടൽ വഴിയും പി.ആർ.എസ്​. ബുക്കിങ്​ കേന്ദ്രങ്ങൾ വഴിയും ബുക്കിങ്​ ആരംഭിച്ചു. വെരാവൽ – തിരുവനന്തപുരം വീക്ക്​ലി സ്​പെഷൽ ട്രെയിനി​െൻറ ബുക്കിങ്​ നവംബർ 23 മുതൽ ആരംഭിക്കും. എ.സി ടു ടയർ, എ.സി ​ത്രീ ടയർ, സ്ലീപ്പർ ക്ലാസ്​, സെക്കൻഡ്​ ക്ലാസ്​ സീറ്റിങ്​ കോച്ചുകൾ എന്നിവയാണുണ്ടാവുക. മുഴുവൻ സീറ്റുകൾക്കും റിസർവേഷൻ ബാധകമാണെന്ന്​ റെയിൽവെ അറിയിക്കുകയുണ്ടായി.

shortlink

Related Articles

Post Your Comments


Back to top button