ജയ്‌പൂര്‍: സ്‌ത്രീധന പീഡനത്തെ തുടര്‍ന്ന് രാജസ്ഥാനില്‍ പിതാവ് ജീവനൊടുക്കി. ബവല്‍ സ്വദേശിയായ കൈലാഷ് സിങാണ് മരിച്ചത്. മകളുടെ വിവാഹത്തിനായി വരന്‍റെ ബന്ധുക്കള്‍ കൂടുതല്‍ സ്‌ത്രീധനം ആവശ്യപ്പെട്ടിരുന്നതായി കുടുംബം പറയുകയുണ്ടായി. നവംബര്‍ 25നാണ് മകളുടെ വിവാഹം നിശ്ചയിച്ചിരുന്നത് എന്നാൽ ആവശ്യമായ പണം കണ്ടെത്താന്‍ ഇയാള്‍ക്ക് കഴിഞ്ഞിരുന്നില്ല. ഇതേതുടർന്ന് ആത്മഹത്യ ചെയ്തതാണെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Post Your Comments