KeralaLatest NewsNews

പൊലീസ് ആക്ടില്‍ കൊണ്ടുവന്ന ഭേദഗതി എല്ലാ മാധ്യമങ്ങള്‍ക്കും ബാധകം

തിരുവനന്തപുരം: സൈബര്‍ കുറ്റകൃത്യം തടയാനെന്ന പേരില്‍ പൊലീസ് ആക്ടില്‍ കൊണ്ടുവന്ന ഭേദഗതി എല്ലാ മാധ്യമങ്ങള്‍ക്കും ബാധകം. ഭേദഗതിയില്‍ സൈബര്‍ മാധ്യമം എന്ന് പ്രത്യേക പരാമര്‍ശമില്ല. വ്യാജ വാ‍ർത്തകൾ തടയാൻ നടപടിയുണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ ആവർത്തിച്ചുള്ള പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു ഭേദഗതി രംഗത്ത് വന്നിരിക്കുന്നത്. പൊലീസ് ആക്ടിൽ 118 (എ) എന്ന ഉപവകുപ്പ് ചേർത്താണ് ഭേദഗതി രൂപപെടുത്തിയിരിക്കുന്നത്.

സ്ത്രീകള്‍ക്കെതിരായി തുടരുന്ന സൈബർ അതിക്രമങ്ങളെ ചെറുക്കാൻ പര്യാപത്മായ നിയമം കേരളത്തിലില്ലാത്ത പശ്ചാത്തലത്തിലാണ് ഭേദഗതിയെന്നാണ് വ്യാഖ്യാനം നടത്തിയിരിക്കുന്നത്. പക്ഷെ പുതിയ ഭേദഗതി പ്രകാരം ഏതെങ്കിലും തരത്തിലുള്ള വിനിമയ മാർഗത്തിലൂടെ അപകീർത്തികരമായ വാർത്തവന്നാൽ അഞ്ചു വർ‍ഷം വരെ തടവോ 10,000 പിഴയോ രണ്ടും കൂടിയോ ചുമത്താവുന്നതാണ്.

ഈ ഭേദഗതി ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് നിയമ വിഗദ്ദർ വ്യക്തമാക്കി. മുഖ്യധാര മാധ്യമങ്ങളിൽ വരുന്ന വാർത്തകള്‍ക്കെതിരെ പരാതിയുള്ളവർക്ക് നൽകാൻ സംവിധാനങ്ങള്‍ നിലവിലുണ്ട്. അല്ലെങ്കിൽ കോടതിയെ സമീപിക്കാം. അതും വാർത്തിയിൽ പരാമർശിക്കുന്നയാൾക്ക് മാത്രമാണ് നിയമനടപടി സ്വീകരിക്കാനായി കഴിയു.

അപകീർത്തി വാർത്തയാണെന്ന് ബോധ്യപ്പെട്ടാൽ കേസെടുക്കാൻ കോടതിയാണ് നിർദ്ദേശം നൽകുന്നത്. പുതിയ ഭേദഗതി പ്രകാരം ഒരു വാർത്തക്കെതിരെ ആർക്കുവേണണെങ്കിലും മാധ്യമത്തിനോ മാധ്യമപ്രവർത്തകർക്കെതിരകെയോ ഏതു പൊലീസ് സ്റ്റേഷനിലും പരാതി നൽകാവുന്നതാണ്. ജാമ്യം ലഭിക്കാത്ത കുറ്റമായതിനാൽ പരാതി ലഭിച്ചാൽ പൊലീസിന് കേസെടുക്കേണ്ടിവരും. അറസ്റ്റും ചെയ്യാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button