Latest NewsNewsIndia

കോവാക്‌സിന്‍ സ്വീകരിച്ച യുവാവിന് ഗുരുതര രോഗം; പ്രതികൂല ഫലമുണ്ടായതായി സ്ഥിരീകരിച്ച്‌ ഭാരത് ബയോടെക്‌

ആദ്യ ട്രയലില്‍ വാക്‌സിന്‍ സ്വീകരിച്ച മുപ്പത്തിയഞ്ചുകാരനാണ് രണ്ട് ദിവസത്തിന് ശേഷം ന്യുമോണിയ ബാധിച്ചത്

ന്യൂഡല്‍ഹി: ലോകം കോവിഡ് പ്രതിസന്ധിയിൽ കഴിയുകയാണ്. ഈ സമയത്ത് രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് ഭാരത് ബയോടെക് കമ്ബനിയുടെ കോവാക്സിന്‍. ഇന്ത്യയില്‍ വികസിപ്പിച്ച കോവാക്‌സിന്റെ ട്രയല്‍ വിവാദത്തിലായിരിക്കുകയാണ്   ഇപ്പോൾ. ആദ്യഘട്ട പരീക്ഷണത്തിനിടെ വാക്സിന്‍ സ്വീകരിച്ച യുവാവിന് രണ്ടു ദിവസത്തിനിടെ ന്യൂമോണിയ പിടിപെട്ടിട്ടും, പരീക്ഷണം തുടര്‍ന്നതായാണ് ആരോപണം. പ്രതികൂലമായി ബാധിക്കുന്ന ഫലം വന്നതായി വാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക് സ്ഥിരീകരിച്ചു.

read also:‘ഇന്ന് എന്റെ വക്കീൽ പറഞ്ഞത്….’എന്ന ശബ്ദരേഖയിലെ പരാമർശം നിർണായകം; സ്വപ്നയുടെ ശബ്ദരേഖയെക്കുറിച്ചു കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടെ പ്രാഥമിക നിഗമനം

ആദ്യ ട്രയലില്‍ വാക്‌സിന്‍ സ്വീകരിച്ച മുപ്പത്തിയഞ്ചുകാരനാണ് രണ്ട് ദിവസത്തിന് ശേഷം ന്യുമോണിയ ബാധിച്ചത്. ഇയാള്‍ക്ക് നേരത്തെ മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്നിരിക്കെ എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്നതിനെ കുറിച്ച്‌ പരിശോധിക്കാതെ പരീക്ഷണം തുടര്‍ന്നത് ഗുരുതര വീഴ്ചയാണെന്നാണ് വിമര്‍ശനം. എന്നാൽ സംഭവം നടന്ന് 24 മണിക്കൂറിനുള്ളില്‍ ഈ വിവരം ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യയെ അറിയിച്ചിരുന്നതായി കമ്പനി വ്യക്തമാക്കി.

ആഗസ്റ്റില്‍ നടന്ന ആദ്യ ഘട്ട പരീക്ഷണത്തിലാണ് പ്രതികൂല ഫലം ഉണ്ടായതെന്നും ഇത് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് കോവാക്‌സിന്റെ രണ്ട്, മൂന്ന് ഘട്ട പരീക്ഷണത്തിന് അനുമതി ലഭിക്കുന്നതിന് മുന്‍പ് തന്നെ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറിയിരുന്നു എന്നും കമ്പനി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button