Latest NewsKeralaNews

“എല്ലാവരും വളരെ സീരിയസ് ആയി മാത്രം സംസാരിക്കേണ്ട കാലം വരികയാണ്.. നേരമ്പോക്കുകൾ ഇല്ലാത്ത കാലം…കെട്ട കാലം എന്നൊക്കെ സഖാക്കൾ പറഞ്ഞിരുന്നത് ഇതിനെ പറ്റിയാവും” : ശങ്കു ടി ദാസ്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കേരള പോലീസ് ആക്ട് ഭേദഗതിയ്‌ക്കെതിരെ ബാര്‍ കൗണ്‍സിലര്‍ അഭിഭാഷകനായ ശങ്കു ടി ദാസ്.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പോലീസ് ആക്ട് ഭേദഗതിയെ പരിഹസിച്ച് രംഗത്തെത്തിയത്.

Read Also : രാജ്യത്ത് വര്‍ഗീയ രാഷ്ട്രീയം അനുവദിക്കില്ലെന്ന് അസദുദ്ദീന്‍ ഒവൈസി

“ചുരുക്കത്തിൽ സോഷ്യൽ മീഡിയയിലെ സ്ഥിരം തമാശളൊന്നും ഇനിയില്ല.കുസൃതികളോ കളിയാക്കലുകളോ കാലുവാരലുകളോ ഇല്ല.നീ തടിച്ചല്ലോ എന്നോ മെലിഞ്ഞു പോയല്ലോ എന്നോ ആകെ കരുവാളിച്ചല്ലോ എന്നോ ഒക്കെയുള്ള ലോഗ്യം പറച്ചിലുകൾ ഇല്ല.ട്രോളുകളോ കാർട്ടൂണുകളോ കരിക്കേച്ചറുകളോ ഇല്ല.എല്ലാവരും വളരെ സീരിയസ് ആയി മാത്രം സംസാരിക്കേണ്ട കാലം വരികയാണ്.നേരമ്പോക്കുകൾ ഇല്ലാത്ത കാലം.കെട്ട കാലം എന്നൊക്കെ സഖാക്കൾ പറഞ്ഞിരുന്നത് ഇതിനെ പറ്റിയാവും.”, ശങ്കു ടി ദാസ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം കാണാം :

https://www.facebook.com/sankutdas/posts/10158081248077984

shortlink

Related Articles

Post Your Comments

Related Articles


Back to top button