Latest NewsIndiaNewsEntertainment

അജ്ഞത കൊണ്ട് ഇസ്ലാം വിശ്വാസത്തില്‍ നിന്നും അകന്നതിനാലാണ് സിനിമയിലഭിനയിച്ചത്; ഇനിയെന്റെ എല്ലാ ചിത്രങ്ങളും ഫാന്‍ പേജുകളില്‍ നിന്നും നീക്കണം; അപേക്ഷയുമായി നടി സൈറ വസീം

ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയിരിയ്ക്കുന്നത്

ജീവിതത്തിൽ താന്‍ വിശ്വസിക്കുന്ന മതത്തിന് പ്രാധാന്യം കൊടുത്തു കൊണ്ട് സിനിമയില്‍ നിന്നും വിട്ട് നിന്ന അഭിനേത്രി ആയിരുന്നു ബോളിവുഡ് താരം സൈറ വസീം, സിനിമാരംഗത്തേക്ക് കടന്നു വന്നതിനു ശേഷം ജീവിതം മറ്റൊന്നായി മാറിയെന്നും അജ്ഞത കൊണ്ട് വിശ്വാസത്തില്‍ നിന്നും അകന്നു നില്‍ക്കേണ്ടി വന്നുവെന്നും ചൂണ്ടികാട്ടിയാണ് 2019 ജൂണില്‍ സിനിമ ജീവിതം ഉപേക്ഷിക്കുകയാണെന്ന് സൈറ വ്യക്തമാക്കിയത്.

ബോളിവുഡ് കീഴടക്കിയ ദംഗലിലൂടെ ബോളിവുഡിലേക്ക് അരങ്ങേറിയ താരം തന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഫാന്‍ പേജുകളില്‍ നിന്ന് നീക്കം ചെയ്യണമെന്നും അന്ന് അപേക്ഷിച്ചിരുന്നു. ഇപ്പോള്‍ അതേ ആവശ്യം കാണിച്ച്‌ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് സൈറ. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയിരിയ്ക്കുന്നത്.

ഇതുവരെ നല്‍കിയ സ്‌നേഹത്തിനും കാരുണ്യത്തിനും ഓരോരുത്തരോടും നന്ദി പറയുന്നുവെന്നും നിങ്ങളുടെ അക്കൗണ്ടുകളില്‍ നിന്നും മറ്റു ഫാന്‍ പേജുകളില്‍ നിന്നും എന്റെ ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ അപേക്ഷിക്കുകയാണെന്നും അവ വീണ്ടും ഷെയര്‍ ചെയ്യുന്നത് ഒഴിവാക്കണമെന്നുമാണ് കുറിപ്പ് പങ്കുവച്ചിരിയ്ക്കുന്നത്. മുന്നോട്ടുള്ള എന്റെ ജീവിതത്തില്‍ ഒരു പുതിയ അധ്യായം തുടങ്ങാനുള്ള ശ്രമത്തിലാണ് ഞാന്‍. നിങ്ങളുടെ സഹകരണം എനിക്ക് വലിയ സഹായമാവും. ഈ യാത്രയില്‍ ഭാഗമായതിന് നന്ദി. അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെയെന്നും സൈറ വ്യക്തമാക്കി.

shortlink

Post Your Comments


Back to top button