Latest NewsKeralaNews

വഴിയോര കച്ചവടക്കാര്‍ക്കുനേരെ കേരള പോലീസിന്റെ തെറിയഭിഷേകം ; വീഡിയോ വൈറൽ

കണ്ണൂര്‍ : ചെറുപുഴയില്‍ തെരുവ് കച്ചവടക്കാര്‍ക്കെതിരെ ഇന്‍സ്പെക്ടറുടെ അസഭ്യവര്‍ഷം. ചെറുപുഴ പട്ടണത്തിന് സമീപം തെരുവില്‍ പഴക്കച്ചവടം നടത്തിയിരുന്നവര്‍ക്കെതിരെയാണ് ഇന്‍സ്‌പെക്ടര്‍ ബിനീഷ് കുമാറിന്റെ ആക്രോശം.

Read Also : “തോമസ് ഐസക്കിന് കുറച്ച് നാളായി ബുദ്ധിഭ്രമം ആണ്…ഓലപ്പാമ്പിനെ കാട്ടി കേന്ദ്ര ഏജൻസികളെ പേടിപ്പിക്കേണ്ട” : വി മുരളീധരൻ

അതേസമയം, അനധികൃതമായി റോഡ് സൈഡില്‍ കച്ചവടം നടത്തിയവരെ മാറ്റുകയായിരുന്നെന്നും , ദ്യശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്നുമാണ് ഇന്‍സ്‌പെക്ടറുടെ വിശദീകരണം.

കൊവിഡ് കാലത്ത് വഴിയോര കച്ചവടത്തിലൂടെ ആയിരങ്ങളാണ് ഉപജീവനം തേടുന്നത്. ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസികളടക്കമാണ് വഴിയോര കച്ചവടത്തിനിറങ്ങിയിരിക്കുന്നത്. അതേസമയം എസ്‌ഐക്കെതിരെ സോഷ്യല്‍മീഡിയയില്‍ വ്യാപക പ്രതിഷേധമുയരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button