Latest NewsKeralaNews

അന്വേഷണ ഏജന്‍സികള്‍ ബിജെപിയുടെ രാഷ്ട്രീയ ചുമതലകള്‍ നിര്‍വഹിക്കുന്നു ; എ വിജയരാഘവന്‍

തിരുവനന്തപുരം : എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ ഉപകരണമായി പ്രവര്‍ത്തിച്ചാല്‍ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുകതന്നെ ചെയ്യുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. അന്വേഷണ ഏജന്‍സികള്‍ ലക്ഷ്യത്തില്‍നിന്ന് മാറി ബിജെപിയുടെ രാഷ്ട്രീയ ചുമതലകള്‍ നിര്‍വഹിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

അവര്‍ വാര്‍ത്തകള്‍ സ്വയം ഉണ്ടാക്കുന്നു. അത് ചോര്‍ത്തി നല്‍കുന്നു. അതുകൊണ്ടാണ് ചോദ്യംചെയ്യുന്നത്. സത്യം കണ്ടുപിടിക്കാനുള്ള താല്‍പ്പര്യത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രി അന്വേഷണ ഏജന്‍സികളെ സ്വാഗതംചെയ്തത്. എന്നാല്‍, അവര്‍ വ്യതിചലിച്ച് രാഷ്ട്രീയവഴിയില്‍ നീങ്ങിയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

അന്വേഷണ ഏജന്‍സികളും ബിജെപിയും കോണ്‍ഗ്രസും ചേര്‍ന്ന് നടത്തുന്ന കൂട്ടുകെട്ടിനെ പ്രതിരോധിക്കും. ജനാധിപത്യബോധമുള്ള കേരളീയ സമൂഹത്തില്‍ പ്രതിരോധവും പ്രതിഷേധവും ഉയരും. ജനങ്ങളാണ് ആത്യന്തിക വിധികര്‍ത്താക്കള്‍. ബിജെപി ഇതര സര്‍ക്കാരുകളെ മോഡിസര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് അസ്ഥിരപ്പെടുത്തുന്നുവെന്നും വിജയരാഘവന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button