റായ്‌പൂർ : ബിജെപി കുടുംബങ്ങളിലെ മിശ്ര വിവാഹങ്ങളും ലവ് ജിഹാദ് ആണോയെന്ന് ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍. ലവ് ജിഹാദ് എന്ന പേരില്‍ മിശ്രവിവാഹങ്ങളെ കുറ്റകൃത്യമായി പരിഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
“നിരവധി ബി.ജെ.പി നേതാക്കളും അവരുടെ മക്കളുമെല്ലാം മിശ്രവിവാഹം ചെയ്തിട്ടുണ്ട്. സുബ്രഹ്മണ്യന്‍ സ്വാമി, മുഖ്താര്‍ അബ്ബാസ് നഖ്‍വി ഉള്‍പ്പെടെയുള്ളവര്‍ ലവ് ജിഹാദ് പരിധിയില്‍ വരുമോ” എന്ന് ഭൂപേഷ് ബാഗല്‍ ചോദിക്കുന്നു.
സമൂഹത്തെ വര്‍ഗീയമായി വിഭജിക്കാനാണ് ബിജെപിയുടെ ശ്രമം. പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഈ നീക്കം. മതത്തിന്‍റെ പേരില്‍ ആളുകളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ഇവർ ശ്രമിക്കുന്നതെന്നും ഭൂപേഷ് ബാഗല്‍ പറഞ്ഞു.
Post Your Comments