ശ്രീനഗർ: ഭരണകൂടത്തിനെതിരെ വിമർശനവുമായി മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള. ജമ്മു കശ്മീരിലെ ഗുപ്കര്‍ സഖ്യത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് കശ്മീര്‍ ഭരണകൂടം വിലക്കുന്നുവെന്ന് ഫറൂഖ് അബ്ദുള്ള. സ്ഥാനാര്‍ത്ഥികളെ സുരക്ഷയുടെ കാരണം പറഞ്ഞ് വോട്ടര്‍മാരെ കാണാന്‍ അനുവദിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
Read Also: ആവശ്യത്തിന് കുട്ടികളില്ല; ആത്മഹത്യാഭീഷണി മുഴക്കി എംഎല്‍എ
എന്നാൽ ഈ വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ടെന്നും മുന്നണി അധ്യക്ഷനായ ഫറൂഖ് അബ്ദുള്ള വ്യക്തമാക്കി. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രചരണം നടത്താന്‍ സാധിക്കുന്നില്ലെന്നും ജനാധിപത്യം അട്ടിമറിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments