COVID 19Latest NewsFootballNewsSports

അറ് തവണ ഫിഫ ലോക താരമായ ബ്രസീലിയന്‍ താരത്തിന് കോവിഡ് 19, ദേശീയ ടീമില്‍ നിന്ന് പിന്‍വലിച്ചു

ആറ് തവണ ഫിഫയുടെ വേള്‍ഡ് പ്ലെയര്‍ ഓഫ് ദി ഇയര്‍ ആയി തെരഞ്ഞടുക്കപ്പെട്ടിട്ടുള്ള ബ്രസീലിയന്‍ താരം മാര്‍ട്ടയ്ക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. രാജ്യത്തെ സോക്കര്‍ ഗവേണിംഗ് ബോഡി (സിബിഎഫ്) യാണ് താരത്തിന് രോഗബാധ സ്ഥിരീകരിച്ചതായി അറിയിച്ചത്. ഇതോടെ നവംബര്‍ 27, ഡിസംബര്‍ 1 തീയതികളില്‍ ബ്രസീലില്‍ വച്ച് നടക്കുന്ന രണ്ട് സൗഹൃദ മത്സരങ്ങളില്‍ ഇക്വഡോറിനെ നേരിടാന്‍ പോകുന്ന ദേശീയ ടീമില്‍ നിന്ന് 34 കാരിയായ മാര്‍ട്ടയെ പിന്‍വലിച്ചു.

ലോകത്തെ എക്കാലത്തെയും മികച്ച വനിതാ കളിക്കാരിയായി മാര്‍ട്ടയെയാണ് വിദഗ്ദര്‍ വിലയിരുത്തുന്നത്. അഞ്ച് ലോകകപ്പുകളില്‍ 17 ഗോള്‍ നേടിയ താരം ലോകകപ്പില്‍ പുരുഷ-വനിതാ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയിട്ടുള്ള താരമാണ്. 19 കാരിയായ പ്രതിരോധ താരം കാമില സില്‍വയാണ് മാര്‍ട്ടയ്ക്ക് പകരം ടീമില്‍ എത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button