Latest NewsNewsKuwait

കുവൈറ്റിൽ 426 പേർക്കുകൂടി കോവിഡ്

കുവൈത്ത്​ സിറ്റി: കുവൈത്തിൽ കഴിഞ്ഞ ദിവസം ​426 പേർക്കുകൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. ഇതുവരെ 1,39,734 പേർക്കാണ്​ കൊറോണ വൈറസ് രോഗം​ ബാധിച്ചത്​. 511 പേർ ഉൾപ്പെടെ 1,31,560 പേർ രോഗമുക്​തി നേടിയിരിക്കുന്നു. രണ്ടുപേർകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 863 ആയി ഉയർന്നു. ബാക്കി 7311 പേരാണ്​ ചികിത്സയിൽ കഴിയുന്നത്​.

84 പേർ തീവ്രപരിചരണ വിഭാഗത്തിലാണ് ഉള്ളത്​. 5667 പേർക്കാണ്​ പുതുതായി കോവിഡ്​ പരിശോധന നടത്തിയിരിക്കുന്നത്​. ആകെ 10,47,902 പേർക്കാണ്​ കുവൈത്തിൽ ഇതുവരെ ​കോവിഡ്​ പരിശോധന നടത്തിയത്​. ദിവസങ്ങളായി പുതിയ കേസുകളേക്കാൾ കൂടുതലാണ്​ രോഗമുക്​തി നേടിയത്. അതുകൊണ്ടുതന്നെ ആകെ കോവിഡ്​ ചികിത്സയിലുള്ളവരുടെ എണ്ണം ക്രമേണ കുറഞ്ഞുവരുന്നു. തീവ്രപരിചരണ വിഭാഗത്തിലും ഗണ്യമായ കുറവുണ്ട്​. 140ന്​ മുകളിലുണ്ടായിരുന്നതാണ്​ ക്രമേണ കുറഞ്ഞുവന്ന്​ 84ൽ എത്തിയത്​. പ്രതിദിന മരണ നിരക്കിലും കുറവു തന്നെയാണുള്ളത്​. മൊത്തത്തിൽ കുവൈത്തി​ൽ സമീപ ദിവസങ്ങളിലെ കോവിഡ്​ റിപ്പോർട്ട്​ ആശ്വാസകരമാണ്​. നവംബറിൽ കോവിഡ്​ വ്യാപനം വർധിക്കാൻ സാധ്യതയുണ്ടെന്ന്​ വിലയിരുത്തലുണ്ടായിരുന്നെങ്കിലും പ്രതീക്ഷിച്ച വർധന ഉണ്ടായിട്ടില്ല. അന്തരീക്ഷ ഉൗഷ്​മാവ്​ കുറഞ്ഞുവരുന്നതിനാൽ അടുത്ത മാസം നിർണായകമാണ് എന്ന് ആരോഗ്യവകുപ്പ് അറിയിക്കുകയുണ്ടായി​.

shortlink

Related Articles

Post Your Comments

Related Articles


Back to top button