Latest NewsKeralaNews

ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം 5000 ആയി ഉയര്‍ത്തുന്നത് പരിഗണനയിൽ; കടകംപള്ളി

തിരുവനന്തപുരം: ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം കൂട്ടുന്നത് പരിഗണനയിലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിക്കുകയുണ്ടായി. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം വാരാന്ത്യങ്ങളിൽ 2000 പേർക്കാണ് ശബരിമലയില്‍ ദർശനത്തിന് അനുമതി നൽകിയിരിക്കുന്നത്. ഇത് 5000 ആയി ഉയര്‍ത്തുന്നത് പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. വരുമാന പ്രതിസന്ധി കണക്കിലെടുത്ത് പ്രതിദിനം ദർശനത്തിന് അനുവദിച്ചിരിക്കുന്ന ഭക്തരുടെ എണ്ണം കൂട്ടണമെന്ന് ബോർഡ് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം അറിയിച്ചിരിക്കുന്നത്.

പ്രതിദിനം മൂന്നര കോടി രൂപയിലധികം ഉണ്ടായിരുന്ന വരുമാനം നിലവിൽ 10 ലക്ഷം രൂപയിൽ താഴെയാണ്. കൂടുതൽ ആളുകളെ പ്രവേശിപ്പിക്കാനുള്ള സർക്കാർ തീരുമാനം കാത്തിരിക്കുകയാണ് ദേവസ്വം ബോർഡ് ഇപ്പോൾ. മുഖ്യമന്ത്രിയുമായും ആരോഗ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയശേഷമായിരിക്കും തീര്‍ത്ഥാടകരുടെ എണ്ണം ഉയര്‍ത്തുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുന്നത്. സന്നിധാനത്ത് ദർശനത്തിനെത്തുന്നവരിലധികവും ഇതരസംസ്ഥാനക്കാർ ആണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button