തിരുവനന്തപുരം : സംസ്ഥാനത്ത് കാന്‍സര്‍ ബാധിതര്‍ക്ക് കേന്ദ്രസഹായവും പ്രത്യേക പദ്ധതിയും ഉണ്ടെന്നറിയാതെ കാന്‍സര്‍ രോഗികളും ബന്ധുക്കളും. ഇവര്‍ക്കായുള്ള പദ്ധതിയാണ് കാരുണ്യ ബെനലന്റ് ഫണ്ട് ഉണ്ടാക്കിയത്. ഇത് പ്രകാരം സാധാരണക്കാരായ രോഗികള്‍ക്ക് വലിയ തോതില്‍ സഹായം ലഭിച്ചു വന്നിരുന്നു. എന്നാലിപ്പോള്‍ സഹായം ലഭിക്കുന്നവരുടെ എണ്ണം വളരെ കുറവാണ് .
Read Also : പൊലീസ് നിയമഭേദഗതി എല്ലാ മാധ്യമങ്ങള്‍ക്കും ബാധകം : നിയമഭേദഗതിക്കെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍
കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ ആരോഗ്യ നിധി, കേന്ദ്ര ആരോഗ്യമന്ത്രിയുടെ കാന്‍സര്‍ പേഷ്യന്റ്സ് ഫണ്ട് എന്നിവയുടെ ആനുകൂല്യം ലഭിക്കുന്നവരുടെ എണ്ണത്തില്‍ വന്‍കുറവാണ് ഉണ്ടായത്. 2016-17 ല്‍ രാജ്യത്ത് 3109 പേര്‍ക്ക് കാന്‍സര്‍ പേഷ്യന്റ്സ് ഫണ്ടില്‍ നിന്നു തുക അനുവദിച്ചപ്പോള്‍, 2018-19 ല്‍ ഗുണഭോക്താക്കളുടെ എണ്ണം 1773 ആയി കുറയുകയാണ് ഉണ്ടായത്. നിര്‍ധന രോഗികള്‍ക്കു ചികിത്സയ്ക്കു സഹായം അനുവദിക്കുന്ന രാഷ്ട്രീയ ആരോഗ്യനിധിയുടെ പ്രവര്‍ത്തനമാണു കൂടുതല്‍ മോശം. 2018-19 ല്‍ സഹായം ലഭിച്ചത് 1090 പേര്‍ക്കു മാത്രമായി ചുരുങ്ങി.
സമാനമായ വിധത്തില്‍ കേന്ദ്രത്തിന്റെ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ വേണ്ടവിധത്തില്‍ പരിഗണിക്കാത്തതു കൊണ്ട് രോഗികള്‍ക്ക് സഹായം കുറച്ചു ലഭിച്ചതാണ് ഇ സജ്ഞീവനി പദ്ധതി. രാജ്യത്തെ ആദ്യത്തെ ദേശീയഓണ്‍ലൈന്‍ ഒ.പി.യാണ് വ്യക്തിസൗഹൃദ ടെലിമെഡിസിന്‍ വീഡിയോ കോണ്‍ഫറന്‍സ് സംവിധാനമായ ഇ-സഞ്ജീവനി. നാഷണല്‍ ഹെല്‍ത്ത് മിഷന് കീഴില്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് ഈ പദ്ധതിക്ക് രൂപം നല്‍കിയത്.
Post Your Comments